ക്ഷേത്രവാതിൽ തകർത്ത് താലി മോഷ്ടിച്ചു, മദ്രസയിൽ നിന്നും പണം കവർന്നു, കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി ആറ്റിങ്ങൽ പൊലീസ്

Published : Mar 29, 2026, 05:01 PM IST
Police Vehicle

Synopsis

ആറ്റിങ്ങലിലും പരിസരത്തുമായി ആരാധനാലയങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മടവൂർ ഞാറയിൽകോണം മയിലാടും പൊയ്ക സ്വദേശി സനോജിനെയാണ് (53) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: ആറ്റിങ്ങലിലും പരിസരത്തുമായി ആരാധനാലയങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മടവൂർ ഞാറയിൽകോണം മയിലാടും പൊയ്ക സ്വദേശി സനോജിനെയാണ് (53) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ മാർച്ച് നാലിനും,പതിനെട്ടാം മൈൽ ഇർഷാദ് ഇസ്ലാം മസ്ജിദ് മദ്രസയിൽ കഴിഞ്ഞ തിങ്കളാഴ്ചയുമായിരുന്നു മോഷണം നടന്നത്. അമ്പലവാതിൽ പൊളിച്ച് അകത്തുകയറി ഒരു പവന്‍റെ താലി മാലയും സ്വർണപ്പൊട്ടുകളുമാണ് കവർന്നത്. പള്ളിയോട് ചേർന്നുള്ള മദ്രസയുടെ വാതിൽ തകർത്ത് ഉള്ളിൽ കയറി 15,000 രൂപയും കവർന്നു. ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ സനോജിനെ പുനലൂർ പൊലീസിന്‍റെ സഹായത്തോടെ കരവാളൂർ ഭാഗത്തുനിന്നാണ് പിടികൂടിയത്.

പൊലീസിനെ കണ്ട് പുഴയിലിറങ്ങി നീന്തി കല്ലിടുക്കുകളിൽ ഒളിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണസംഘം പിടികൂടിയത്. ആറ്റിങ്ങൽ പ്രദേശത്ത് ആരാധനാലയങ്ങളിലും മറ്റും മോഷണം പതിവായതോടെ ആറ്റിങ്ങൽ എസ്എച്ച്ഒ അനുരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫിംഗർ പ്രിന്‍റ് ബ്യൂറോയുടെ സഹായത്തോടെ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ വിവരം ശേഖരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. 20ലധികം കേസുകളിലെ പ്രതിയും,പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളും, കാപ്പാ നിയമപ്രകാരം അടുത്തിടെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളുമാണ് സനോജെന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഡിപിഐ വോട്ട് സിപിഎമ്മിന്? തീരുമാനം ആയിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ സിപിഎ ലത്തീഫ്, 'ബിജെപിക്ക് അല്ലാതെ ആര്‍ക്കും വോട്ട് നല്‍കും'
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി, തൃശൂരിനെ ഇളക്കിമറിച്ച് റോഡ് ഷോ; എൻഡിഎ സ്ഥാനാർഥികളും മോദിക്കൊപ്പം