'മന്ത്രിയെ തീരുമാനിക്കാൻ അധികാരം മുഖ്യമന്ത്രിക്ക്'; സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ നിർണായകമായത് നിയമോപദേശം

Published : Jan 03, 2023, 07:18 PM ISTUpdated : Jan 03, 2023, 08:03 PM IST
'മന്ത്രിയെ തീരുമാനിക്കാൻ അധികാരം മുഖ്യമന്ത്രിക്ക്'; സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ നിർണായകമായത് നിയമോപദേശം

Synopsis

മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോർണി ജനറൽ ഗവർണർക്ക് നൽകിയ നിയമോപദേശം.

തിരുവനന്തപുരം : സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശം. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോർണി ജനറൽ ഗവർണർക്ക് നൽകിയ നിയമോപദേശം.

സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകുന്നു. ശുപാർശ മറികടന്നാൽ ഭരണഘടനയെ ഗവർണർ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നായിരുന്നു ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പുകളോടെ ഗവർണർ അംഗീകരിച്ചത്. 

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേത്

സജി ചെറിയാൻ വിഷയത്തിൽ ഭാവിയിൽ എന്ത് തിരിച്ചടിയുണ്ടായാലും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാറിനുമായിരിക്കുമെന്ന് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് ഗവർണർ തീരുമാനത്തിന് അംഗീകാരം നൽകിയത്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റണമെന്നുള്ളത് കൊണ്ട് മാത്രമാണ് അനുമതിയെന്നാണ് വിശദീകരണം. 

മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സജിയുടെ മടക്കത്തിൽ കടുത്ത വിയോജിപ്പോടെയുള്ള ഗവർണറുടെ അനുമതി ലഭിച്ചത്. പല നിയമവിദഗ്ധരിൽ നിന്നും നിയമോപദേശങ്ങൾ തേടി പരമാവധി സർക്കാറിനെ മുൾമുനയിൽ നിർത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചത്. സാഹചര്യം അസാധാരണമാണ്. എന്നാൽ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കെ സത്യപ്രതിജ്ഞക്കായി ശുപാർശ ചെയ്യുന്ന പേര് തള്ളിക്കളയാൻ ഗവർണർക്ക് കഴിയില്ലെന്ന് ഗവർണർ തന്നെ സമ്മതിക്കുന്നു. ഈ ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ടത് കൊണ്ട് മാത്രമാണ് അനുമതിയെന്നാണ് അതൃപ്തിയോടെ ഫോണിൽ മുഖ്യമന്ത്രിയെ ഗവർണർ അറിയിച്ചത്. പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന നിയമപ്രശ്നങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാറിനുമാണെന്നും ഗവർണർ ഓർമ്മിപ്പിച്ചു. ഈ രീതിയിൽ എതിർപ്പ് രേഖപ്പെടുത്തി ഒരു മന്ത്രിയുടെ സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകുന്നതും അസാധാരണ നടപടിയാണ്. ഭരണഘടനയെ അവഹേളിച്ചുള്ള മല്ലപ്പള്ളി പ്രസംഗത്തിൽ കഴിഞ്ഞ ജുലൈ ആറിനായിരുന്നു സജി ചെറിയാൻ രാജിവെച്ചത്. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് പിണറായി മന്ത്രിസഭയിലേക്കുള്ള സജിയുടെ മടക്കം.

 

തന്‍റെ പേരില്‍ എവിടെയും കേസില്ല, 6 മാസം മാറിനിന്നത് സർക്കാര്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍: സജി ചെറിയാന്‍

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം