കുഫോസ് മുൻ രജിസ്ട്രാർ പ്രായപരിധി കഴിഞ്ഞിട്ടും പദവിയിൽ തുടർന്നുവെന്ന് കണ്ടെത്തല്‍

By Web TeamFirst Published Nov 16, 2020, 12:03 AM IST
Highlights

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല അഥവാ കുഫോസിന്‍റെ രജിസ്ട്രാറായി വിക്ടർ ജോർജ്ജ് നിയമിതനായത് 2014 ഫെബ്രുവരി 19ന്.കളമശ്ശേരി സെന്‍റ് പോൾസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി തുടരുകയായിരുന്ന വിക്ടർ ജോർജ്ജ് ഡെപ്യൂട്ടഷനിലാണ് കുഫോസിലെത്തിയത്. 

കൊച്ചി:  കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും മുൻ രജിസ്ട്രാർ ചട്ടംലംഘിച്ച് രണ്ട് വർഷം പദവിയിൽ തുടർന്നതായി ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണറിന്‍റെ അനുമതി ഇല്ലാതെ അനധികൃതമായി പദവിയിൽ തുടർന്ന വിക്ടർ ജോർജ്ജ് ശന്പള ഇനത്തിൽ അധികമായി കൈപ്പറ്റിയത് നാല്പത്തിയഞ്ച് ലക്ഷം രൂപ.വിക്ടർ ജോർജ്ജിൽ നിന്ന് 40 ലക്ഷം രൂപയും,ക്രമക്കേടിന് ഉത്തരവാദികളായ ഗവേണിംഗ് കൗൺസിൽ അംഗങ്ങളിൽ നിന്നുമായി ബാക്കി തുകയും തിരിച്ചടപ്പിക്കണമെന്നാണ് സംസ്ഥാന സർക്കാരിനോട് ഓഡിറ്റ് വിഭാഗത്തിന്‍റെ ശുപാർശ.

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല അഥവാ കുഫോസിന്‍റെ രജിസ്ട്രാറായി വിക്ടർ ജോർജ്ജ് നിയമിതനായത് 2014 ഫെബ്രുവരി 19ന്.കളമശ്ശേരി സെന്‍റ് പോൾസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി തുടരുകയായിരുന്ന വിക്ടർ ജോർജ്ജ് ഡെപ്യൂട്ടഷനിലാണ് കുഫോസിലെത്തിയത്. സർവ്വകലാശാല ചട്ടം പ്രകാരം 56 വയസ്സോ,5 വർഷമോ ഏതാണോ ആദ്യം വരിക അതാണ് നിയമനകാലയളവ്. മാതൃസ്ഥാപനത്തിൽ തുടർന്നിരുന്നെങ്കിൽ 2017 ഏപ്രിൽ 23ന് വിരമിക്കേണ്ടിയിരുന്ന വിക്ടർ ജോർജ്ജ് കുഫോസ് രജിസ്ട്രാറായി വിരമിച്ചത്
2019ഏപ്രിൽ 20ന് മാത്രം.

സർവ്വകലാശാല രേഖകളുടെ സൂക്ഷിപ്പുകാരൻ കൂടിയായ രജിസ്ട്രർ ഇത്തരത്തിൽ വസ്തുതകൾ മറച്ച് വെച്ച് പദവിയിൽ തുടർന്നത് അധികാരദുർവിനിയോഗം തന്നെയെന്നാണ് ഓഡിറ്റ് വിഭാഗം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.2014 ൽ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തിയ സർക്കാർ ഉത്തരവ് മറയാക്കിയാണ് വിക്ടർ ജോർജ്ജ് പ്രതിമാസം ഒന്നരലക്ഷത്തിലധികം രൂപ കൈപ്പറ്റി പദവിയിൽ തുടർന്നത്. ഗവേണിംഗ് കൗൺസിൽ പാസ്സാക്കിയ ഏത് മാറ്റവും ചാൻസലർ അനുമതി നൽകുന്നത് വരെ പ്രാബല്യത്തിൽ വരില്ലെന്നാണ് സർവ്വകലാശാല ചട്ടം. 

ഈ സംഭവത്തിലും സർവ്വകലാശാല ഗവേണിംഗ് കൗൺസിൽ അനുമതി നൽകി എന്നാൽ അന്നത്തെ ഗവർണർ പി സദാശിവം തീരുമാനമെടുത്തില്ല. ഇങ്ങനെ സർവ്വകലാശാല ചട്ടം ലംഘിച്ച് രണ്ട് വർഷത്തോളം വിക്ടർ ജോർജ്ജ് പദവിയിൽ തുടർന്നത് വഴി കൈപ്പറ്റിയത് 42ലക്ഷം രൂപ. 2019 മാർച്ചിൽ വിരമിക്കൽ പ്രായം 60 വയസ്സാക്കിയ ഗവേണിംഗ് കൗൺസിൽ തീരുമാനം ഗവർണർ തള്ളി.

ഇതിന് പിന്നാലെ രജിസ്ട്രാർ ഉൾപ്പടെ സർവ്വകലാശാല ഭരണചുമലതയുള്ള തലവന്മാരുടെ വിരമിക്കൽ പ്രായം 56 ആക്കി സംസ്ഥാന സർക്കാരും ഉത്തരവിറക്കി. ഗവർണറിന്‍റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിക്ടർ ജോർജ്ജ് ഗവേണിംഗ് കൗൺസിന്‍റെ പ്രത്യേക അനുമതിയിൽ ഒരു മാസം കൂടി സർവ്വീസിലിരുന്ന് ലീവ് സറണ്ടർ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും എഴുതി എടുത്തു. വിക്ടർ ജോർജ്ജ് സംഭവം ന്യായീകരിക്കുന്നത് ഇങ്ങനെ

സർവ്വകലാശാല ചട്ടങ്ങളുടെ പ്രത്യക്ഷ ലംഘനം നടക്കുമ്പോഴും വിസി ഉൾപ്പടെ ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ നിശബ്ദരായിരുന്നുവെന്നും ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തു.

click me!