സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കൽ നടപടികളിലേക്ക് ഔഷധി, വില തിട്ടപ്പെടുത്താൻ കളക്ടർക്ക് ചുമതല 

Published : Oct 21, 2022, 05:33 PM ISTUpdated : Oct 22, 2022, 05:10 PM IST
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കൽ നടപടികളിലേക്ക് ഔഷധി, വില തിട്ടപ്പെടുത്താൻ കളക്ടർക്ക് ചുമതല 

Synopsis

ഇന്ന് ചേർന്ന ഔഷധി ഡയറക്ടർ ബോർഡ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ആശ്രമത്തിന്റ വില തിട്ടപ്പെടുത്താൻ കളക്ടർക്ക് ചുമതല നൽകി.

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഏറ്റെടുക്കൽ നടപടികളുമായി ഔഷധി മുന്നോട്ട്. ആശ്രമത്തിന്റ വില തിട്ടപ്പെടുത്താൻ കളക്ടർക്ക് ചുമതല നൽകി. ഇന്ന് ചേർന്ന ഔഷധി ഡയറക്ടർ ബോർഡ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പുതിയ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഏറ്റെടുക്കാനുള്ള നടപടികൾ ഔഷധി ആരംഭിച്ചത്. പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണ് ആശ്രമമെന്നാണ് ഔഷധി നിയോഗിച്ച സമിതിയുടെ വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ഔഷധിയുടെ പദ്ധതി. 

കേരള സര്‍വകലാശാല സെനറ്റ്: പുതിയ അംഗങ്ങളുടെ നിയമനത്തിന് കോടതി വിലക്ക്,പുറത്താക്കിയതിന്‍റെ രേഖകള്‍ ഹാജരാക്കണം

വെൽനെസ് കേന്ദ്രം തുടങ്ങാൻ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ഏറ്റെടുക്കാനുള്ള നീക്കം സജീവമാക്കുകയാണ് ഔഷധി. സ്ഥലത്തിൻറെ വില നിശ്ചയിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ഔഷധി ഡയറക്ടർ ബോർഡ് യോഗം ചുമതലപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. വെൽനെസ് കേന്ദ്രത്തിൻറെ സാധ്യത പഠിക്കാൻ കൺസൽട്ടൻസികൾക്കായുള്ള താല്പര്യപത്രം ക്ഷണിച്ച് പരസ്യം നൽകി രണ്ട് ദിവസത്തിനുള്ളിലാണ് ആശ്രമം ഏറ്റെടുക്കാനുള്ള അതിവേഗ ശ്രമമെന്നതാണ് ശ്രദ്ധേയം. 

പുതിയ വെൽനെസ്സ് ചികിത്സാ കേന്ദ്രം തുടങ്ങാൻ സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം തന്നെ ഏറ്റെടുക്കാനുള്ള ഔഷധി വലിയ താല്പര്യമാണ് കാണിക്കുന്നത്. വെൽനെസ് കേന്ദ്രത്തിൻറെ സാധ്യപഠിക്കാൻ കൺസൽട്ടൻസിക്കുള്ള താല്പര്യ പത്രം ക്ഷണിച്ച്  ഇംഗ്ളീഷ് പത്രത്തിൽ പരസ്യം നൽകുന്നത് തിങ്കളാഴ്ചയാണ്. പഠനത്തിനായി ഏജൻസികൾ വരും മുമ്പ് തന്നെ 
ആശ്രമം വെൽനെസ് കേന്ദ്രമാക്കാനാണ്  ഔഷധിയുടെ നീക്കം. വില നിശ്ഛയിക്കാനാണ് കലക്ടറെ ചുമതലപ്പെടുത്തിയത്. 
പരസ്യം വരുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരത്ത് പരിശോധിച്ച നാലു സ്ഥലങ്ങളിൽ മികച്ചത് ആശ്രമമെന്ന റിപ്പോർട്ട് ഔഷധി നിയോഗിച്ച സാങ്കേതിക സമിതി കണ്ടെത്തിയത്. അതായത് ആശ്രമത്തിൽ പോയി പരിശോധിച്ച്  എല്ലാ നീക്കങ്ങളും ഒരുവശത്ത് നടക്കുമ്പോൾ മറുവശത്ത് പഠനത്തിന് ക്ഷണിക്കുന്ന കണ്ണിൽ പൊടിയിടുന്ന  നടപടി. 

വില നിശ്ചയിച്ചാലും പഠനം തീരാതെ ഏറ്റെടുക്കില്ലെന്നാണ് ഔഷധി  വിശദീകരണം. എന്നാൽ വെൽനെസ്സ് കേന്ദ്രത്തിൻറെ സാധ്യത ഉറപ്പിക്കാതെ പിന്നെ എന്തിനാണ് വില നിശ്ചയിക്കുന്നതെന്ന മറുചോദ്യത്തിന് മറുപടിയില്ല. 2018 ഒക്ടോബറിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിലെ പ്രതിയെ ഇതുവരെ പിടികൂടാതെ ദുരൂഹത തുടുകയാണ്. അതിനിടെയാണ് ആശ്രമം ഏറ്റെടുക്കാനുള്ള സംശയകരമായ നീക്കങ്ങൾ. 
 

PREV
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി