
മലപ്പുറം : താനൂരിൽ ബോട്ടപകടത്തിൽ മരിച്ചത് തന്റെ കുടുംബത്തിലുള്ളവരെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ഷാഹുൽ ഹമീദ് അറിഞ്ഞത് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം. അപകടവിവരമറിഞ്ഞ് സ്ഥലത്തേക്കെത്തിയതായിരുന്നു ഓട്ടോ ഡ്രൈവർ കൂടിയായ ഷാഹുൽ ഹമീദ്. ഈ സമയത്താണ് രക്ഷാപ്രവർത്തകർ മുങ്ങിയെടുത്ത കുഞ്ഞുങ്ങളുമായി ഓട്ടോറിക്ഷക്ക് അടുത്തേക്ക് ഓടിയെത്തിയത്. ഉടൻ കുഞ്ഞുങ്ങളുമായി ആശുപത്രിയിലേക്ക് പാഞ്ഞു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കഴിഞ്ഞപ്പോഴാണ് സഹോദരിയുടെ മക്കളായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്ന് മനസിലായത്. ബന്ധുക്കളായ മൂന്ന് കുട്ടികളും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരപ്പരങ്ങാടിയിൽ താമസിക്കുന്ന ഇവർ ഒട്ടുമ്പുറത്തേക്ക് ബോട്ടിൽ വന്നതായിരുന്നുവെന്നും ഷാഹുൽ കൂട്ടിച്ചേർത്തു.
മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദയാത്രാ ബോട്ടാക്കി മാറ്റി, ലൈസൻസ് കിട്ടിയതിലും ദുരൂഹത