ഇപി ജയരാജനെതിരെ സിപിഎമ്മിൽ അമര്‍ഷം പുകയുന്നു; 'ആത്മകഥയിലൂടെ പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ പരസ്യമാക്കി'

Published : Nov 04, 2025, 08:09 AM ISTUpdated : Nov 04, 2025, 08:18 AM IST
ep jayarajan

Synopsis

ഇപി ജയരാജന്‍റെ ഇതാണെന്‍റെ ജീവിതമെന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഎമ്മിൽ അമര്‍ഷം പുകയുന്നു. പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് ഇപി ജയരാജനെതിരെ പാര്‍ട്ടിയിൽ അതൃപ്തിയുള്ളത്

കണ്ണൂര്‍: ഇപി ജയരാജന്‍റെ ഇതാണെന്‍റെ ജീവിതമെന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഎമ്മിൽ അമര്‍ഷം പുകയുന്നു. പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് ഇപി ജയരാജനെതിരെ പാര്‍ട്ടിയിൽ അതൃപ്തിയുള്ളത്. സംഘടനയ്ക്കുള്ളിൽ പി ജയരാജൻ ഇപിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളടക്കം തുറന്നെഴുതിയതിലടക്കമാണ് അതൃപ്തിയുള്ളത്. ഇന്നലെ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കാത്തതും ചര്‍ച്ചയാകുകയാണ്. പി ജയരാജനും പങ്കെടുത്തിരുന്നില്ല. സാധാരണയായി സിപിഎമ്മിലെ സംഘടനാപരമായ ചര്‍ച്ചകള്‍ ഉണ്ടായാൽ അക്കാര്യം നേതാക്കളൊന്നും പുറത്ത് പറയാറില്ല. അതൊക്കെ മാധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍ മാത്രമാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്യാറുള്ളത്. 

എന്നാൽ, പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ബന്ധപ്പെട്ട ആളുകള്‍ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങള്‍ നിലക്കുമായിരുന്നു ഇപി ജയരാജൻ ആത്മകഥയിൽ തുറന്നെഴുതിയത്. പുസത്ക പ്രകാശന ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി, പിഎസ് ശ്രീധരൻപിള്ള, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ ഇതര പാര്‍ട്ടി നേതാക്കളടക്കം പങ്കെടുത്തിരുന്നു. എന്നാൽ, പി ജയരാജനും എംവി ഗോവിന്ദനുമടക്കം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. മൂന്നു മാസം മുമ്പ് പി ജയരാജന്‍റെ പുസ്തക പ്രകാശനത്തിൽ ഇപി ജയരാജൻ പങ്കെടുത്തിരുന്നു. എന്നാൽ, പി ജയരാജനനെ ഇപിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലടക്കമുള്ള അതൃപ്തിയും ഇപി ആത്മകഥയിൽ തുറന്നുപറയുന്നുണ്ട്.

പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം ആത്മകഥയിലൂടെ തുറന്നുകാട്ടി ഇപി

 

പാർട്ടി നേതൃത്വത്തോടുള്ള അമർഷമടക്കം തുറന്നുകാട്ടുന്നതാണ് സി പി എം നേതാവ് ഇ പി ജയരാജന്‍റെ ആത്മകഥയായ 'ഇതാണെന്റെ ജീവിതം'. കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് ഇ പി, പാർട്ടി നേതൃത്വത്തോട് അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്. വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്‍റെ അമർഷം വ്യക്തമാക്കിയിട്ടുള്ളത്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു എന്നും 'ഇതാണെന്റെ ജീവിതം' പറയുന്നു. വലിയ അഴിമതി ആരോപണമായി മാധ്യമ വാർത്തകൾ വന്നപ്പോൾ നേതൃത്വം വ്യക്തത വരുത്താത്തതിലെ അമർഷവും ഇ പി 'ഇതാണെന്റെ ജീവിത'ത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവർ നേരത്തെ വിശദീകരണം നൽകിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നുവെന്നും അദ്ദേഹം ആത്മകഥയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടായില്ല. അതുകൊണ്ടാണ് അഴിമതി ആരോപണമായി 'വൈദേകം' വിവാദം നിലനിന്നതെന്നും ഇ പി ജയരാജൻ ആത്മകഥയിൽ വിവരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മന്ത്രി സജി ചെറിയാന്‍റെ യൂത്ത് കോൺ​ഗ്രസ് നേതാവ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്ത് പൊലീസ്
അന്ന് തെറിവിളി, ഇന്ന് കെട്ടിപ്പിടിത്തം; വിശദീകരണവുമായി ഷിയാസ്, 'ജോജുവിന് തെറ്റ് മനസ്സിലായി തിരുത്തി'