
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ച് വീണ് വയോധികക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടിയിലാണ് ദാരുണമായ അപകടം നടന്നത്. കൊയിലാണ്ടിക്ക് സമീപം പൊയില്‍ക്കാവ് സ്വദേശിനി ലീലയ്ക്കാണ്(60) അപകടത്തില്‍ കാലിന് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലോടെയാണ് അപകടം നടന്നത്.
കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ നിന്ന് പൊയില്‍കാവ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനാല്‍ ഇവര്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് സാരമുള്ളതായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam