സ്വർണ്ണമെത്തിച്ച കാരിയറെ പിടികൂടാൻ ക്വട്ടേഷൻ നൽകിയ കേസ്; ആവിലോറ അബൂബക്കർ പിടിയിൽ

By Web TeamFirst Published Jul 3, 2021, 12:56 PM IST
Highlights

സ്വർണ്ണമെത്തിച്ച കാരിയറെ പിടികൂടാൻ ക്വട്ടേഷൻ നൽകിയ കേസിലാണ് അറസ്റ്റ്. കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് അബൂബക്കറിനെ പിടികൂടിയത്. പ്രതിയെ കോഴിക്കോട്ടെത്തിച്ചു. 

കോഴിക്കോട്: സ്വർണ്ണക്കടത്ത് തലവൻ കൊടുവള്ളി ആവിലോറ അബൂബക്കർ പിടിയിൽ. സ്വർണ്ണമെത്തിച്ച കാരിയറെ പിടികൂടാൻ ക്വട്ടേഷൻ നൽകിയ കേസിലാണ് അറസ്റ്റ്. കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് അബൂബക്കറിനെ പിടികൂടിയത്. പ്രതിയെ കോഴിക്കോട്ടെത്തിച്ചു. 

അതിനിടെ, സംസ്ഥാനത്തെ സ്വർണക്കടത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മലപ്പുറം ക്രൈം എസ് പി കെ വി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക. സ്വർണം നഷ്ടമായവരോ മർദ്ദനമേറ്റവരോ പരാതി നൽകാൻ മുന്നോട്ടുവരത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!