
ആലപ്പുഴ: കൊടകര കുഴൽ പണ കേസിൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. കേസ് ഗതി തിരിച്ചു വിടാനാണ് സിപിഎമ്മും കോൺഗ്രസ്സും ശ്രമിക്കുന്നത്. സിപിഎം ഗുണ്ടാ സംഘങ്ങൾ ആണ് കവർച്ചയ്ക്ക് പിന്നിലുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കള്ളക്കടത്ത് കവർച്ച കേസുകളിൽ മുഖം നഷ്ടപ്പെട്ട സിപിഎം അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് പുതിയ നീക്കം നടത്തുന്നത്. കവർച്ച കേസിനെ കുഴൽ പണം കേസ് ആക്കുകയാണ്. എന്നിട്ട് ബിജെപി നേതാക്കളെ അതിൽ ഉൾപ്പെടുത്തുക , അപമാനിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ബിജെപി എല്ലാ നീക്കങ്ങളെയും ഗൗരവത്തോടെ കാണുന്നുണ്ട്. അതിനെ ശക്തമായി നേരിടും. തീക്കൊള്ളി കൊണ്ട് തല ചൊറിയുക ആണ് സിപിഎം.
സംസ്ഥാന സർക്കാരിന്റെ പ്രതിരോധം പാളി. മരണ നിരക്ക് ഒന്നും ശരി അല്ല. അത് ജനങ്ങൾ മനസ്സിലാക്കുന്നു. ജനം സർക്കാരിന് എതിരാണ്. ടിപിആർ നിരക്ക് എന്ത് കൊണ്ട് താഴുന്നില്ല. ഉത്തർപ്രദേശിൽ ഉൾപ്പടെ ടിപിആർ കുറവാണ്. അവിടെ കൃത്യമായ പരിശോധന നടക്കുന്നതുകൊണ്ടാണ്.
തിങ്കളാഴ്ച ബിജെപി നേതൃ യോഗം കാസർകോട് നടക്കും. സുരേന്ദ്രൻ യോഗത്തിൽ ഹാജർ ആകില്ല. യോഗം ഉണ്ടെന്ന് അറിഞ്ഞു തന്നെ ആണ് കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചത്. ഇതുവരെ എല്ലാ അന്വേഷണത്തോട് സഹകരിച്ചു എന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam