അയോധ്യ വിധി: കേരളം സജ്ജമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ, പൊലീസ് കനത്ത ജാഗ്രതയില്‍

By Web TeamFirst Published Nov 9, 2019, 11:14 AM IST
Highlights

കേരളം സജ്ജമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസ് കനത്ത ജാഗ്രതയിലാണെന്ന് ഡിജിപി അറിയിച്ചു. നബി ദിന റാലിക്ക് വിലക്കില്ല. മറ്റ് ജാഥകള്‍ പാടില്ല.

തിരുവനന്തപുരം: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കര്‍ശന സുരക്ഷ തുടരുന്നു. കേരളം സജ്ജമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസ് കനത്ത ജാഗ്രതയിലാണെന്ന് ഡിജിപി പറഞ്ഞു. നബി ദിന റാലിക്ക് വിലക്കില്ലെന്നും മറ്റ് ജാഥകള്‍ പാടില്ലെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.

വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും ഗവർണറും ഡിജിപിയും കൂടിക്കാഴ്ച നടത്തി. ആവശ്യമെങ്കിൽ കരുതൽ തടങ്കൽ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. അതേസമയം, അയോധ്യ കേസില്‍ വിധി എന്തു തന്നെയായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംയമനത്തോടെയുള്ള പ്രതികരണങ്ങൾ മാത്രമേ കേരളത്തിൽ ഉണ്ടാവൂവെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവജാഗ്രത പാലിക്കണം എന്ന് പൊലീസിനും അദ്ദേഹം നിർദ്ദേശം നൽകി.

അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം നടത്തി. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയായിരുന്നു സുപ്രീംകോടതിയായിരുന്നു വിധി. പകരം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മിക്കണം. മുസ്ലീങ്ങൾക്ക് പകരം അഞ്ച് ഏക്കര്‍ ഭൂമി നൽകണമെന്നും സുപ്രീംകോടതി വിധിച്ചു.

Also Read: തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലിങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി

click me!