കാർഷിക സർവകലാശാല വി സിയുടെ വീട്ടിലേക്ക് നടന്ന എസ്എഫ്ഐ മാർച്ചിൽ സംഘർഷം, പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ

Published : Oct 29, 2025, 12:01 AM IST
sfi

Synopsis

ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായി. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

തിരുവനന്തപുരം :കാർഷിക സർവകലാശാലാ ഫീസ് വർധനവിൽപ്രതിഷേധിച്ച് കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി അശോകന്റെ വീട്ടിലേക്ക്എസ്എഫ്ഐ പ്രവർത്തകർ രാത്രി പ്രതിഷേധം നടത്തി. ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായി. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. 

കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന്റെ നേതൃത്വത്തിൽ പൊലീസിന്റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. ജലപീരങ്കി വാഹനത്തിന്റെ ഓപ്പറേറ്റർക്ക് നേരെ ശിവപ്രസാദ് ആക്രോശിക്കുകയും ചെയ്തു. രണ്ടു മണിക്കൂർ നേരം സർവ്വകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ