
തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്സില്‍ കൊടിയേരി കുടുംബത്തിന് കയ്യുണ്ടൊ എന്ന് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കള്ളക്കടത്ത് പ്രതി റമീസുമായും മയക്ക് മരുന്ന് പ്രതി മുഹമ്മദ് അനൂപുമായും ബിനീഷ് കൊടിയേരിക്ക് ബന്ധമുണ്ട്. കൊടിയേരി ബാലകൃഷ്ണന്റെ മക്കള്‍ തട്ടിപ്പിന്റേയും വഞ്ചനയുടേയും കള്ളക്കടത്തിന്റേയും പര്യായമായി മാറി കഴിഞ്ഞ സാഹചര്യത്തില്‍ കൊടിയേരി ബാലകൃഷ്ണന്‍ കൊടിയേരി എന്ന സ്ഥലപ്പേര് ഉപേക്ഷിക്കണം. ഇത് നാട്ടുകാര്‍ക്ക് നാണക്കേടായിരിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കൊടിയേരി ബാലകഷ്ണന്റേയും ബിനീഷ് കൊടിയേരിയുടേയും ഫോണ്‍ കോളുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണം. മയക്ക് മരുന്ന് പ്രതി മുഹമ്മദ് അനുവും സ്വര്‍ണ്ണ കള്ളക്കടത്ത് പ്രതി റമീസുമായിട്ടും ബിനീഷ് കൊടിയേരിയുടെ ബന്ധം ഇതിനകം തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വെളിവായിട്ടുള്ള സാഹചര്യത്തില്‍ കൊടിയേരി ബാലകൃഷ്ണന്റെ യും കുടുംബത്തിന്റേയും ഇടപെടല്‍ അന്വേഷിക്കേണ്ടതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam