ബി ഗോപാലകൃഷ്‌ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു; പികെ ശ്രീമതിയുടെ മാനനഷ്‌ട കേസ് ഒത്തുതീർത്തു

Published : Mar 27, 2025, 04:05 PM IST
ബി ഗോപാലകൃഷ്‌ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു; പികെ ശ്രീമതിയുടെ മാനനഷ്‌ട കേസ് ഒത്തുതീർത്തു

Synopsis

ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപത്തിൽ പികെ ശ്രീമതിയോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ കോടതിയിൽ മാപ്പുപറഞ്ഞു

കൊച്ചി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ സിപിഎം നേതാവ് പി.കെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് ഒത്തുതീർത്തു. ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലാണ് തീരുമാനം. ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു.

പി കെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു. പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയിൽ ഖേദം ഉണ്ടെന്നും ഗോപാലകൃഷ്ണൻ, തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും പി കെ ശ്രീമതി പ്രതികരിച്ചു. വസ്തുതകൾ മനസ്സിലാക്കാതെയുള്ള അധിക്ഷേപം ഭൂഷണമല്ലെന്നും പി കെ ശ്രീമതി ഓ‍ർമ്മിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ