രാവിലെ കോൺഗ്രസ് അം​ഗത്വം ലഭിച്ചു, പിന്നാലെ സ്വീകരണവും; വൈകിട്ടായപ്പോൾ പാർട്ടി വിട്ട് സിപിഎം നേതാവിന്റെ ഭാര്യാസഹോദരൻ

Published : Nov 13, 2025, 12:47 PM IST
Congress

Synopsis

പാലക്കാട് അലനല്ലൂരിലെ വ്യാപാരി നേതാവും സിപിഎം നേതാവ് പി കെ ശശിയുടെ ഭാര്യാ സഹോദരനുമായ ബാബു മെക്രോടെക് രാവിലെ ലഭിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് വൈകിട്ടോടെ പിന്മാറി.  

പാലക്കാട്: രാവിലെ കോൺഗ്രസ് മാലയിട്ടു സ്വീകരിച്ചയാൾ വൈകിട്ട് പാർട്ടി വിട്ടു. പാലക്കാട് അലനല്ലൂരിലെ വ്യാപാരി നേതാവും സിപിഎം നേതാവ് പി കെ ശശിയുടെ ഭാര്യാ സഹോദരനുമായ ബാബു മെക്രോടെക്കിന്റേതാണ് ചാഞ്ചാട്ടം. അലനല്ലൂർ കണ്ണംകുണ്ട് വാർഡിൽ പൊതു സ്വതന്ത്രനായി മത്സരിക്കാൻ പിന്തുണ തേടിയെത്തിയപ്പോൾ ധൃതിപിടിച്ച് അംഗത്വം നൽകിയെന്നാണ് ബാബുവിൻ്റെ വിശദീകരണം. അതേസമയം ബാബു വരുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നുവെന്നും അംഗത്വ കാര്യം അദ്ദേഹമറിഞ്ഞ് തന്നെയാണ് ചെയ്തതെന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. രണ്ട് ഡിസിസി ജനറൽ സെക്രട്ടറിമാർ, ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ബാബുവിന് സ്വീകരണമൊരുക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും