'കുഴപ്പമില്ല, നോ പ്രോബ്ലം'; മലയിൽ കുടുങ്ങി ബാബു ഒടുവിൽ ആശുപത്രി വിട്ടു

Published : Feb 11, 2022, 11:07 AM IST
'കുഴപ്പമില്ല, നോ പ്രോബ്ലം'; മലയിൽ കുടുങ്ങി ബാബു ഒടുവിൽ ആശുപത്രി വിട്ടു

Synopsis

വീഴ്ചയുടേയും, രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, പാറയിടുക്കിൽ പ്രതികൂല സാഹചര്യത്തിൽ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്. 

പാലക്കാട്: മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഴപ്പമില്ല, നോ പ്രോബ്ലം എന്നായിരുന്നു ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം ബാബുവിന്റെ പ്രതികരണം. 

വീഴ്ചയുടേയും, രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, പാറയിടുക്കിൽ പ്രതികൂല സാഹചര്യത്തിൽ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്. 

നേരത്തെ, ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപടകം ഉണ്ടായതെന്ന് ആശുപത്രിയിൽ കാണാനെത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു വിശദീകരിച്ചു.

പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. 

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം