പ്രശസ്ത സോപാന സംഗീത വിദ്വാന്‍ ബേബി എം മാരാര്‍ അന്തരിച്ചു

Published : May 26, 2019, 04:11 PM ISTUpdated : May 26, 2019, 04:15 PM IST
പ്രശസ്ത സോപാന സംഗീത വിദ്വാന്‍ ബേബി എം മാരാര്‍ അന്തരിച്ചു

Synopsis

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാരാരെ പിന്നീട് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ഇവിടെ വച്ചായിരുന്നു മരണം. 

കോട്ടയം: പ്രശസ്ത സോപാന സംഗീതജ്ഞന്‍ ബേബി എം മാരാര്‍ അന്തരിച്ചു. പൊന്‍കുന്നം അട്ടിക്കല്‍ ആര്‍ടി ഓഫീസിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബേബി എം മാരാരേയും മറ്റേ കാറിലുണ്ടായിരുന്ന ആളേയും ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാരാരെ പിന്നീട് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ഇവിടെ വച്ചായിരുന്നു മരണം. ഡ്രൈവിംഗിനെ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ കുഴങ്ങി പൊലീസ്
122 വീടുകളുടെ വാര്‍പ്പ് കഴിഞ്ഞു; 326 വീടുകളുടെ അടിത്തറയായി, വയനാട്ടിൽ ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു