കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത് കടുത്ത ഉപാധികളില്ലാതെ; എന്‍ഐഎ കോടതിക്ക് മുന്നിൽ വൈകാരിക രംഗങ്ങള്‍

Published : Aug 02, 2025, 12:23 PM ISTUpdated : Aug 02, 2025, 12:32 PM IST
bail for malayali nuns

Synopsis

ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് ഇറങ്ങിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കന്യാസ്ത്രീകളെ ജയിൽ മോചിതരാക്കാനാകും

റായ്പുര്‍: ഒമ്പതുദിവസത്തെ ജയിൽ വാസത്തിനുശേഷം ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ കോടതിക്ക് മുന്നിൽ വൈകാരിക രംഗങ്ങള്‍. റായ്പുരിലുള്ള കന്യാസ്ത്രീയുടെ സഹോദരനടക്കമുള്ളവര്‍ക്ക് കണ്ണീരടക്കനായായില്ല. 

കോടതിക്ക് മുന്നിൽ ഉത്തരവിനായി കാത്തുനിന്നിരുന്ന റായ്പുര്‍ രൂപതയിലെ വൈദികരടക്കമുള്ളവര്‍ കന്യാസ്ത്രീയുടെ സഹോദരനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ജാമ്യം ലഭിച്ചതിൽ ആശ്വാസമുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം.

ജാമ്യ ഉത്തരവ് പറയുന്ന ബിലാസ്പുരിലെ എന്‍ഐഎ കോടതിക്ക് മുന്നിൽ കേരളത്തിൽ നിന്നുള്ള എംപിമാരും ബിജെപി പ്രതിനിധികളടക്കമുള്ളവരും എത്തിയിരുന്നു. അനൂപ് ആന്‍റണി, ഷോണ്‍ ജോര്‍ജ് അടക്കമുള്ളവരും കോടതിക്ക് മുന്നിലെത്തിയിരുന്നു. ജാമ്യ അനുവദിച്ചുള്ള വിധി വന്നതോടെ കെട്ടിപിടിച്ചുകൊണ്ടാണ് സന്തോഷവും ആശ്വാസവും പങ്കുവെച്ചത്.  ഉപാധികളോടെയാണ് കന്യാസ്ത്രീകള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുത്, പാസ്പോര്‍ടട് സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ടും കെട്ടിവെക്കണം.  

ഇതിനപുറമെ രണ്ട് ആള്‍ ജാമ്യവും നൽകണം. റായ്പുര്‍ രൂപതയുടെ ഭാഗമായ വൈദികരടക്കം കോടതി പരിസരത്ത് എത്തിയിരുന്നു. ഇവര്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യക്കാരാകും. ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് ഇറങ്ങിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കന്യാസ്ത്രീകളെ ജയിൽ മോചിതരാക്കാനാകുമെന്നാണ് പ്രതീക്ഷ. 

ഛത്തീസ്ഗഡ് വിട്ടുപോകരുതെന്നതടക്കമുള്ള കടുത്ത വ്യവസ്ഥകള്‍ ജാമ്യ ഉത്തരവില്‍ ഇല്ലാത്തത് ആശ്വാസമാണെന്നും അവര്‍ക്ക് കേരളത്തിലേക്ക് അടക്കം വരുന്നതിൽ തടസമുണ്ടാകില്ലെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. ഇന്ത്യയ്ക്ക് പുറത്ത് പോകരുതെന്ന ഉപാധി മാത്രമാണുള്ളതെന്നും പൊലീസ് സ്റ്റേഷനിൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഉത്തരവിന്‍റെ പകര്‍പ്പുമായി ദുര്‍ഗ് ജയിലിലേക്ക് പോകുമെന്നും വൈകിട്ടോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകൻ പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം