ന​ഗര മധ്യത്തിൽ മയക്കുമരുന്ന് വിൽപ്പന, തില്ലേരി സ്വദേശി എക്സൈസ് പിടിയിൽ

Published : Aug 02, 2025, 11:52 AM ISTUpdated : Aug 02, 2025, 11:56 AM IST
kannur arrest

Synopsis

തില്ലേരി സ്വദേശി ലുക്മാൻ മസ്റൂർ ആണ് എക്സൈസിന്റെ പിടിയിലായത്

കണ്ണൂർ: കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. തില്ലേരി സ്വദേശി ലുക്മാൻ മസ്റൂർ ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 42 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി. കണ്ണൂരിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് ലുക്മാൻ എന്ന് എക്സൈസ് പറഞ്ഞു. ഇയാൾ ബം​ഗളൂരുവിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ശേഷം കണ്ണൂരിൽ ​വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. ഇയാളുടെ പക്കൽ നിന്നും ​ലഹരി അളക്കാനുള്ള ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊതുക് ജന്യ രോഗങ്ങൾ അടക്കമുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ ജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനം: മന്ത്രി കെ മുരളീധരൻ
കേരള സർവകലാശാലയിൽ എൽഎൽബി പുനർ മൂല്യനിർണയം; ഇടപെട്ട് വിസി, ഉത്തരക്കടലാസുകളുടെ വിവരങ്ങൾ തേടി