ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ല; അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം, സോബിക്കെതിരെയും കേസ്

Published : Feb 02, 2021, 05:33 PM IST
ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ല; അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം, സോബിക്കെതിരെയും കേസ്

Synopsis

സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയിൽ സമർപ്പിച്ചു. 2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്. 

സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയിൽ സമർപ്പിച്ചു. 2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. അർജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നൽകിയത്. കള്ളകടത്ത് സംഘം ബാലഭാസ്ക്കറിനെ അപകടപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. 

സിബിഐ കണ്ടെത്തലിൽ സംതൃപ്തിയില്ലെന്ന് ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി വ്യക്തമാക്കി. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തേണ്ട കേസാണിത്. അതിനാൽ പുനരന്വേഷണത്തിന് വേണ്ടി കോടതിയെ വേണ്ടിവന്നാൽ സമീപിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മാറ്റം വ്യക്തം, കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം': വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ
നവജാത ശിശുവിൻ്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, യുവതിയെ വിശദ പരിശോധനയ്ക്ക് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റും