ബാലഭാസ്‌കറിന്റെ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

Published : Jun 27, 2019, 06:06 AM IST
ബാലഭാസ്‌കറിന്റെ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

Synopsis

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് ഹൈക്കോടതി അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തുമായി ബാലഭാസ്കറിന്‍റെ മരണത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയത്. ബാലഭാസ്കറിന്‍റെ പ്രോഗ്രാം മാനേജർ പ്രകാശ് തമ്പി അടക്കമുള്ളവരാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾ. 

കേസിലെ കൂട്ടു പ്രതികളായ സുനിൽ കുമാർ, സെറീന ഷാജി, പോൾ ജോസ് തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന് നി‍ർദേശം നൽകിയത്. സ്വർണകടത്ത് കേസിലെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ക്രൈം ബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ