Latest Videos

ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബി നുണ പരിശോധനയ്ക്ക് എത്തി

By Web TeamFirst Published Sep 26, 2020, 2:46 PM IST
Highlights

ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ, മുൻ മാനേജർ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവരുടെ നുണ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു.

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന രണ്ടാം ദിവസവും തുടരുന്നു.  കലാഭവൻ സോബി നുണപരിശോധനക്ക് കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായി. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ, മുൻ മാനേജർ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവരുടെ നുണ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു.

ബാലഭാസ്കറിന്‍റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ചെന്നൈയിലെയും ദില്ലിയിലെയും ഫോറൻസിക് ലാബുകളിൽ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് നുണപരിശോധന. നാലുപേരുടേയും മൊഴികളിലെ വൈരുദ്ധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.  

കള്ളക്കടത്തിലും സാമ്പത്തിക ഇടപാടുകളിലുമുള്ള തർക്കം കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേർന്നൊരുക്കിയ അപകടമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാലഭാസ്ക്കറുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിഷ്ണുും പ്രകാശും സമ്മതിച്ചിട്ടുണ്ട്. ഇതിലെ സത്യാവസ്ഥ തേടുകയാണ് സിബിഐ. 

അതേ സമയം അപകട സമയത്ത് വാഹമോടിച്ചത് ബാലഭാസ്ക്കറെന്ന ഡ്രൈവർ അർജ്ജുൻറെ മൊഴി ക്രൈം ബ്രാഞ്ച് തള്ളി തളഞ്ഞതാണ്. ബാലാഭാസ്ക്കര്‍ വാഹനമോടിച്ചുവെന്ന് സിബിഐക്കു മുന്നിലും അർജ്ജുൻ ആവ‍ർത്തിച്ചിരുന്നു. നുണപരിശോധനയിലൂടെ ഇക്കാര്യത്തിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാണ് സിബിഐ നീക്കം. 

അപകടം നടക്കുമ്പോള്‍ അതുവഴി പോയ സോബി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. സംശയാസ്പദമായ ചിവരെ കണ്ടുവെന്ന മൊഴി നൽകിയ സോബി ബാലഭാസ്ക്കറിൻറെ വാഹനം തല്ലിതർക്കുന്നത് കണ്ടുവെന്നും പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെ തുടർന്നാണ് സോബിയുടെ നുണ പരിശോധന നടത്താൻ സിബിഐ തീരുമാനിച്ചത്. 

click me!