Balachandrakumar Seeks Bail in Rape Case : ബലാത്സംഗക്കേസിൽ മുൻകൂർജാമ്യാപേക്ഷ നൽകി സംവിധായകൻ ബാലചന്ദ്രകുമാർ

Published : Feb 18, 2022, 04:07 PM ISTUpdated : Feb 18, 2022, 04:21 PM IST
Balachandrakumar Seeks Bail in Rape Case : ബലാത്സംഗക്കേസിൽ മുൻകൂർജാമ്യാപേക്ഷ നൽകി സംവിധായകൻ ബാലചന്ദ്രകുമാർ

Synopsis

പരാതിക്കാരി തന്നെ കെണിയിൽ കുടുക്കാനുള്ള ഗൂഢാലോചനയിലെ ഒരു ഉപകരണം മാത്രമാണെന്നും പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും കേസിൽ നിരപരാധിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 

കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. ദിലീപിന് എതിരായ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ്  തനിക്കെതിരായ ആരോപണം. പത്ത് വർഷം കഴിഞ്ഞു പരാതി നൽകിയതിന് വിശ്വാസ യോഗ്യമായ വിശദീകരണം പരാതിക്കാരി നൽകിയില്ലെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. പരാതിക്കാരി തന്നെ കെണിയിൽ പെടുത്താൻ ഉള്ള ഗൂഢാലോചനയിലെ ഒരു ഉപകരണം മാത്രമാണെന്നും പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും കേസിൽ നിരപരാധിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 

അതേസമയം വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ ഹർജിയിൽ മറുപടി നൽകണം. വധഗൂഢാലോചനക്കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിലെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിൻ്റെ അഭിഭാഷകൻ ബി.രാമൻ പിള്ള വ്യക്തമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി