'ബാലഗോകുലത്തിന് രാഷ്ട്രീയം ഇല്ല,.വിവിധ പരിപാടികളിൽ  മന്ത്രിമാർ ഉൾപ്പെടെ മുൻപ്  പങ്കെടുത്തിട്ടുണ്ട്'

By Web TeamFirst Published Aug 10, 2022, 3:10 PM IST
Highlights

ഇനിയും പ്രമുഖരെ ബാലഗോകുലം  പരിപാടികളിലേക്ക് ക്ഷണിക്കും .കോഴിക്കോട് മേയർ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റ് ഇല്ലെന്നും മുൻ സംസ്ഥാന അധ്യക്ഷൻ വിജയ രാഘവൻ

കൊച്ചി; ബാലഗോകുലത്തിന് രാഷ്ട്രീയം ഇല്ലെന്ന്  മുൻ സംസ്ഥാന അധ്യക്ഷൻ പി കെ  വിജയ രാഘവൻ വ്യക്തമാക്കി..വിവിധ പരിപാടികളിൽ മന്ത്രിമാർ ഉൾപ്പെടെ മുൻപ് പങ്കെടുത്തിട്ടുണ്ട്..ഇനിയും പ്രമുഖരെ സംഘടന പരിപാടികളിലേക്ക് ക്ഷണിക്കും .കോഴിക്കോട് മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റ് ഇല്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു

കോഴിക്കോട് മേയര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം: ബീനക്കെതിരെ പാര്‍ട്ടിയിൽ കടുത്ത അമര്‍ഷം

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരെ സിപിഎം അച്ചടക്ക നടപടി എടുത്തേക്കും. ബ്രാഞ്ച് കമ്മിറ്റി അംഗമായ ബീന ഫിലിപ്പിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത.മാതൃവന്ദനം പരിപാടിയില്‍ പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും അവിടെ നടത്തിയ പരാമര്‍ശങ്ങളും സിപിഎമ്മില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്. ചടങ്ങിനു ശേഷം നടത്തിയ വിശദീകരണമാകട്ടെ അമര്‍ഷം ഇരട്ടിയാക്കുകയും ചെയ്തു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നായിരുന്നു മേയറുടെ പ്രതികരണം. മൂന്ന് പതിറ്റാണ്ടിലേറെയായി പാര്‍ട്ടി ഭരിക്കുന്ന കോര്‍പറേഷന്‍റെ നേതൃപദവിയിലിരിക്കുന്ന വ്യക്തിക്ക് പാര്‍ട്ടി നിലപാടുകളെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലെന്ന കാര്യം കൂടിയാണ് ഇതോടെ വ്യക്തമായത്. സ്വഭാവികമായും കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. 

ഉചിതമായ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പാറോപ്പടി ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ബീന ഫിലിപ്പ്. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബീന ഫിലിപ്പിനെ സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത. സംസ്ഥാന കമ്മിറ്റിക്ക് ശേഷം ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എന്നാല്‍ മേയര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ഇടയില്ലെന്നാണ് സൂചന. 

മേയർ എല്ലാവരുടെയും മേയറാണ്,ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല' വി മുരളീധരന്‍

click me!