കുഞ്ഞ് കൊല്ലപ്പെട്ടത് മുത്തച്ഛൻ മരിച്ച് 16ാം നാൾ, മൊഴികളിൽ വൈരുധ്യം; 2 ദിവസം മുൻപ് 30 ലക്ഷം കാണാതായെന്ന് പരാതി

Published : Jan 30, 2025, 09:15 AM ISTUpdated : Jan 30, 2025, 11:17 AM IST
കുഞ്ഞ് കൊല്ലപ്പെട്ടത് മുത്തച്ഛൻ മരിച്ച് 16ാം നാൾ, മൊഴികളിൽ വൈരുധ്യം; 2 ദിവസം മുൻപ് 30 ലക്ഷം കാണാതായെന്ന് പരാതി

Synopsis

ബാലരാമപുരത്ത് ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ  മകൾ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം  ബാലരാമപുരം കോട്ടുകാൽക്കോണത്ത് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പൊലീസ്. രണ്ട് ദിവസം മുൻപ് ഇതേ വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്നും സമാനമായ നിലയിൽ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞിൻ്റേത് കൊലപാതകമെന്ന് ഉറപ്പിച്ച പൊലീസ് നാല് പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നുണ്ട്. കുഞ്ഞിൻ്റെ മാതാപിതാക്കളെയും അമ്മയുടെ അമ്മയെയും സഹോദരനെയുമാണ് ചോദ്യം ചെയ്യുന്നത്.

ബാലരാമപുരത്ത് ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ  മകൾ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയാണ് മരിച്ചത്. ശ്രീതുവിൻ്റെ അച്ഛൻ 16 ദിവസം മുൻപാണ് മരിച്ചത്. ഇതിന് ശേഷമാണ് വീട്ടുകാർ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ശ്രീതുവും ശ്രീജിത്തും ശ്രീതുവിൻ്റെ സഹോദരനും അടക്കം ഇപ്പോൾ പൊലീസ് സ്റ്റേഷനിലുണ്ടെന്നാണ് വിവരം.

കുഞ്ഞ് തന്റെ കൂടെയാണ് കിടന്നതെന്നാണ് ശ്രീതുവിൻ്റെ മൊഴി. പുലർച്ചെ എഴുന്നേറ്റപ്പോൾ അച്ഛൻറെ കൂടെ കിടത്തിയതിനുശേഷം താൻ എഴുന്നേറ്റുപോയെന്നും തിരികെ വന്നപ്പോൾ കുഞ്ഞിനെ കണ്ടില്ലെന്നും അമ്മയുടെ മൊഴിയിൽ പറയുന്നു. എന്നാൽ കുഞ്ഞ് തന്റെ കൂടെയല്ല കിടന്നതെന്ന് അച്ഛൻ മൊഴി നൽകി. അമ്മാവൻറെ കൂടെയാണ് കുഞ്ഞ് കിടന്നതെന്നും അച്ഛൻറെ മൊഴിയിൽ ആരോപിക്കുന്നു. ഇക്കാര്യം അമ്മാവൻ നിഷേധിച്ചു. കട്ടിൽ കത്തിയപ്പോഴാണ് എഴുന്നേറ്റതെന്നും എങ്ങനെ കത്തിയെന്ന് അറിയില്ലെന്നുമാണ് അമ്മാവൻ്റെ മൊഴി. കുഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് കിടന്നത് എന്ന് മുത്തശ്ശി പറയുന്നു. 

ബാലരാമപുരത്ത് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവർ ഞരമ്പ് മുറിക്കുകയും കിണറ്റിൽ ചാടുകയും ചെയ്തുവെന്നും നാട്ടുകാർ ആരോപിക്കുന്നു. ശ്രീതുവും ശ്രീജിത്തും അകന്നുകഴിയുകയായിരുന്നുവെന്നും ശ്രീതുവിൻ്റെ അച്ഛൻ്റെ മരണത്തെ തുടർന്നാണ് ശ്രീജിത്ത് ഈ വീട്ടിലേക്ക് വന്നതെന്നുമാണ് വിവരം. 

ഇന്ന് രാവിലെയാണ് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പുലർച്ചെ ഇവരുടെ വീട്ടിൽ തീപിടിത്തമുണ്ടായിരുന്നു. ശ്രീതുവിൻ്റെ സഹോദരൻ്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. തൻ്റെ സഹോദരൻ്റെ മുറിയിലാണ് കുഞ്ഞുണ്ടായിരുന്നതെന്നും പുലർച്ചെ അഞ്ചരയോടെ താൻ ശുചിമുറിയിലേക്ക് പോയപ്പോൾ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെന്നും ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം