യുവാവിനെ നടുറോഡിലിട്ട് കൊന്ന സംഭവം: പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവര്‍ അറസ്റ്റിൽ

Published : Jul 12, 2022, 10:27 PM ISTUpdated : Jul 29, 2022, 12:20 AM IST
യുവാവിനെ നടുറോഡിലിട്ട് കൊന്ന സംഭവം: പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവര്‍ അറസ്റ്റിൽ

Synopsis

ഞായറാഴ്ച രാത്രിയാണ് റസൽപുരത്ത് നടുറോഡിലിട്ട് യുവാവിനെ കുത്തിക്കൊന്നത്. കിളിമാനൂര്‍ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്.   

തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവര്‍ പിടിയിൽ. റസൽപുരം സ്വദേശികളായ അജീഷ്,നിധീഷ്  എന്നിവരാണ്  ബാലരാമപുരം പൊലിസ് പിടികൂടിയത്. അതേസമയം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയവർക്കായി തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ ജില്ല വിട്ടിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ‍ഞായറാഴ്ച രാത്രിയാണ് റസൽപുരത്ത് നടുറോഡിലിട്ട് യുവാവിനെ കുത്തിക്കൊന്നത്. കിളിമാനൂര്‍ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. 

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം റസൽപുരം സിമൻ്റ് ഗോഡൗണിന് സമീപത്താണ് വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ബൈക്കിൽ യാത്രചെയ്യുകയായിരുന്നു വിഷ്ണു.  ഈ സമയം എതിരെ ബൈക്കില്‍ വന്ന രണ്ടുപേരാണ്  കുത്തി കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട വിഷ്ണു ബാലരാമപുരത്തെ ടാര്‍മിക്സിംഗ് കമ്പനിയിലെ ജീവനക്കാരനാണ്. ജോലിക്ക് പോകും വഴിയാണ് വിഷ്ണു കൊല്ലപ്പെട്ടത്. 

ബൈക്ക് റസല്‍പുരം സിമന്‍റ് ഗോഡൗണിന് അടുത്ത് എത്തിയപ്പോള്‍ എതിരെ രണ്ട് പേര്‍ ബൈക്കിലെത്തി. ബൈക്കിലെത്തിയവര്‍ വിഷ്ണുവിന്‍റെ ബൈക്കില്‍ തട്ടുന്ന രീതിയില്‍ ഓടിച്ചുപോയി. ഇതിനെ വിഷ്ണു ചോദ്യം ചെയ്തു. ഇതോടെ ബൈക്ക് അരികില്‍ നിര്‍ത്തിയവര്‍ വിഷ്ണുവിനെ മര്‍ദിക്കുകയും കുത്തുകയുമായിരുന്നു. മുന്‍ വൈരാഗ്യമാണോ അതോ പെട്ടെന്നുണ്ടായ സംഭവമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് ഇതുവരെ തിരിച്ചറിയാനായില്ല. 

യുവാവിനെ നടുറോഡിലിട്ട് കൊന്ന സംഭവം: പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവര്‍ അറസ്റ്റിൽ

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

 

കൊച്ചി : നഗ്നതാ പ്രദര്‍ശന  കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ് ശ്രീജിത്ത് കോടതിയെ  അറിയിച്ചത്. തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങൾ ആവ‍ര്‍ത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. 

അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ  ഫ്ളാറ്റിനു മുന്നില്‍  നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്.  കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.

 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു