ബാലറ്റിലെ പേര് മാറ്റം പരി​ഗണിച്ചില്ല; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ വീണ്ടും ഹൈക്കോടതിയിലേക്ക്

Published : Apr 05, 2026, 09:11 AM IST
anjali nair

Synopsis

തിങ്കളാഴ്ച ഇക്കാര്യം വീണ്ടും കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ബാലറ്റിൽ പേര് ഉൾപ്പെടുത്തുന്നത് പരിഗണിക്കണ‌മെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകാൻ സമയം വൈകി എന്ന കാരണത്തിൽ വാരണാധികാരി പേരുമാറ്റം അംഗീകരിച്ചില്ല. ഇതിനെതിരെയാണ് അഞ്ജലി നായർ വീണ്ടും കോടതിയെ സമീപിക്കുന്നത്.

കൊച്ചി: ആവശ്യപ്പെട്ട പേര് ബാലറ്റിൽ പരിഗണിച്ചില്ലെന്ന് പരാതിയുമായി തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി വീണ്ടും ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച ഇക്കാര്യം വീണ്ടും കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ബാലറ്റിൽ പേര് ഉൾപ്പെടുത്തുന്നത് പരിഗണിക്കണ‌മെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകാൻ സമയം വൈകി എന്ന കാരണത്തിൽ വാരണാധികാരി പേരുമാറ്റം അംഗീകരിച്ചില്ല. ഇതിനെതിരെയാണ് അഞ്ജലി നായർ വീണ്ടും കോടതിയെ സമീപിക്കുന്നത്. കോടതി നിർദേശത്തിന് വരണാധികാരി പുല്ലുവിലയാണ് നൽകിയതെന്ന് സ്ഥാനാർത്ഥിയായ അഞ്ജലി നായർ പ്രതികരിച്ചു.

അഞ്ജലി നായര്‍ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം വരണാധികാരി നിരസിച്ചതോടെ സ്ഥാനാര്‍ത്ഥിയുടെ പേര് ബാലറ്റിൽ അജ്ഞലി പി.വി. എന്നു തന്നെയായിരിക്കും. പേര് പുതുക്കാൻ അപേക്ഷ നൽകിയത് മാര്‍ച്ച് 31നാണ്. അതിനു മുന്നേ തന്നെ ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ട് നടപടികളും തുടങ്ങിയിരുന്നതിനാൽ, പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വരണാധികരി നിലപാട് എടുക്കുകയായിരുന്നു. നാമനിര്‍ദേശ പത്രിക നൽകുമ്പോഴുള്ള അജ്ഞലി പി.വി.എന്ന പേരു തന്നെയാണ് ബാലറ്റിലുള്ളത്. അജ്ഞലി എന്ന് പേരുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ല, സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും ബാലറ്റിൽ ക്രമീകരിക്കുന്നതിനാൽ, തിരിച്ചറിയൽ പ്രശ്നങ്ങൾ ഇല്ലെന്നും ചുണ്ടിക്കാട്ടിയാണ് അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പോരാട്ടം, ചവറ തിരിച്ചുപിടിക്കുമെന്നും ഷിബു ബേബി ജോൺ
പള്ളിക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ കാണാനില്ല, പരിസരത്ത് തെരഞ്ഞെങ്കിലും കിട്ടാഞ്ഞതോടെ പരാതി നൽകി; പിന്നാലെ പ്രതിയെ പിടികൂടി പൊലീസ്