ബാലുശ്ശേരിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ യുവാവ് കുടുങ്ങി, വയനാട്ടില്‍ നിന്ന് പിടികൂടി പൊലീസ്

Published : Sep 02, 2026, 08:42 PM IST
balussery chain snatching case youth arrested in wayanad

Synopsis

മകനോടൊപ്പം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

കോഴിക്കോട്: മകനോടൊപ്പം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിയായ സഹല്‍(28) ആണ് പിടിയിലായത്. വയനാട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് ബാലുശ്ശേരി പോലീസ് സഹലിനെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വൈകീട്ട് അഞ്ചോടെ ബാലുശ്ശേരി സന്ധ്യാ റോഡില്‍ വെച്ച് ഇയാള്‍ യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉണ്ണികുളം സ്വദേശി അനുശ്രീയുടെ 2.5 പവന്‍ വരുന്ന മാലയാണ് സഹല്‍ പൊട്ടിച്ചെടുത്തത്. സമീപത്തെ ഒരു കടയിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ബാലുശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹല്‍ പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തെ പിന്നോട്ടടിക്കാൻ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരായ ഏത് നീക്കത്തെയും ചെറുക്കും: രാജീവ് ചന്ദ്രശേഖർ
ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ച് തകർത്തു, രണ്ട് പേർ അറസ്റ്റിൽ