കെഎസ്ഇബിയുടെ വാഴവെട്ട്, ഇടപെട്ട് കൃഷിമന്ത്രി; നീതികരിക്കാനാകാത്ത നടപടിയെന്നും മന്ത്രി

Published : Mar 20, 2024, 04:31 PM IST
കെഎസ്ഇബിയുടെ വാഴവെട്ട്, ഇടപെട്ട് കൃഷിമന്ത്രി; നീതികരിക്കാനാകാത്ത നടപടിയെന്നും മന്ത്രി

Synopsis

വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു.

തൃശൂർ: തൃശ്ശൂരിലെ പുതുക്കാട് പാഴായിൽ കെഎസ്ഇബിയുടെ വാഴവെട്ട് സംഭവത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. കെഎസ്ഇബിയുടേത് നീതികരിക്കാനാവാത്ത നടപടി എന്ന് പി.പ്രസാദ് വ്യക്തമാക്കി. വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ലാഘവത്തോടെയാണ് ഉദ്യോ​ഗസ്ഥർ വാഴ വെട്ടിക്കളഞ്ഞതെന്നും മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി