പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 56 കാരൻ പിടിയിൽ. ഓയൂർ റോഡ്‌വിള സ്വദേശി രാജുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 12 വയസ്സുള്ള പെൺകുട്ടിയെയാണ് രാജു പീഡനത്തിനിരയാക്കിയത്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 56 കാരൻ പിടിയിൽ. ഓയൂർ റോഡ്‌വിള സ്വദേശി രാജുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 12 വയസ്സുള്ള പെൺകുട്ടിയെയാണ് രാജു പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി. പിന്തുടർന്ന പൊലീസ് തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.