സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും സ്തംഭിക്കും

Published : Oct 22, 2021, 12:52 AM ISTUpdated : Oct 22, 2021, 07:55 AM IST
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും സ്തംഭിക്കും

Synopsis

 റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക് (bank strike). സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് (CSB Bank) ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.  സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും.  റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്.

ബാങ്ക് കാനഡ ആസ്ഥാനമായിട്ടുള്ള ഫെയർഫാക്സ് കമ്പനി ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തൊഴിലാളികളുടെ പെൻഷൻ നിഷേധിക്കുന്നതിനു കള്ളക്കേസുകൾ കൊടുക്കുകയും നിർബന്ധിത പിരിച്ചുവിടൽ നടപ്പാക്കുകയും ചെയ്തെന്നാണ് ആരോപണം. ചെറുകിടക്കാർക്ക് വായ്പ നൽകാതെ ഫെയർഫാക്സ് ഹോൾഡിങ്സിന്റെ ഉപ സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്പ അനുവദിക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു.

മാനേജ്മെന്റ് നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സിഎസ്‍ബി ബാങ്ക് ജീവനക്കാർ പണിമുടക്കുകയാണ്. മാസങ്ങളായി തുടരുന്ന  സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്.

ഇന്ന് പണിമുടക്കും അടുത്ത ദിവസം നാലാം ശനിയാഴ്ചയും തുടർന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും മാനേജ്മെന്റ് തയ്യാറായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി