50 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പ്; അറഫാ ഗോൾഡ് ആന്‍റ് ഡയമണ്ട്സിനെതിരെ അന്വേഷണം തുടങ്ങി ഇഡി

Published : Sep 25, 2026, 02:08 PM IST
arafa gold

Synopsis

യൂക്കോ ബാങ്കിന്‍റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ബാങ്കിന്‍റെ പരാതിയിലാണ് അന്വേഷണം

കൊല്ലം: 50 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പിൽ അറഫാ ഗോൾഡ് ആന്‍റ് ഡയമണ്ട്സിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ്. അന്വേഷണത്തിന്‍റെ ഭാഗമായി കൊല്ലത്തും, തിരുവനന്തപുരത്തും മൂന്നിടങ്ങളിൽ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിന്‍റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ബാങ്കിന്‍റെ പരാതിയിലാണ് അന്വേഷണം. 17 കോടിയിലധിക രൂപയാണ് വായ്പയിലൂടെ തട്ടിയത്. കൊല്ലത്ത് അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിന്‍റെ വീട്ടിലും തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടന്നത്.

2022-ൽ ആഭരണ നിർമ്മാണ ആവശ്യങ്ങൾക്കായി യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് കമ്പനി 17.5 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ ഈടായി നൽകിയ വസ്തുവകകളിൽ തട്ടിപ്പ് കാണിച്ചതായും, ഇതേതുടർന്ന് ബാങ്കിന് ഏകദേശം 19.56 കോടി രൂപയുടെ ബാധ്യത വരുത്തിവെച്ചതായും ഇ.ഡി വ്യക്തമാക്കി. സി.ബി.ഐ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഈ സംഭവത്തിൽ കേസെടുത്തത്.അറഫ ഗോൾഡിന്റെ ഉടമസ്ഥതയിലുള്ള പല ജ്വല്ലറി ഷോപ്പുകളും നിലവിൽ പ്രവർത്തനം നിർത്തിവെച്ച അവസ്ഥയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്ക്'; മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ
ഇഎസ്എ: 33 വില്ലേജുകളെ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയതായി മന്ത്രി