ഇഎസ്എ: 33 വില്ലേജുകളെ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയതായി മന്ത്രി

Published : Sep 25, 2026, 01:31 PM IST
Sunny joseph

Synopsis

പരിസ്ഥിതിലോല മേഖല (ഇഎസ്എ) കരട് പട്ടികയിൽ നിന്ന് ജനവാസ മേഖലകളായ 33 വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകി. 131 വില്ലേജുകൾക്ക് പകരം 98 വില്ലേജുകളായി ചുരുക്കണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

കോഴിക്കോട്: ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖല പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും കരട് പട്ടികയിലുൾപ്പെട്ട 33 വില്ലേജുകളെ പട്ടികയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായി പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭയിലും പ്രമേയം കൊണ്ടുവരും. അതേസമയം, കരട് പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ പുതുക്കിയ മാപ്പ് എപ്പോൾ പുറത്തുവിടണമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയതുമില്ല.

സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയുടെ കരട് പെട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം ഇറങ്ങി 59-ാം ദിവസമാണ് സംസ്ഥാനം ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് നൽകിയത്. അതായത് അഭിപ്രായം അറിയിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സർക്കാറിന്റെ നടപടി. കരട് പട്ടികയിൽ 131 വില്ലേജുകളിലെ 9937 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇത് 98 വില്ലേജുകളിലെ

8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്നാണ് കേരളത്തിൻറെ ആവശ്യം. 33 വില്ലേജുകളെ പൂർണ്ണമായും ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഏറ്റവും അധികം വില്ലേജുകൾ ഇടുക്കിയിലാണ് (23). കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒന്നുവീതം വില്ലേജുകളും തിരുവനന്തപുരത്ത് രണ്ട് വില്ലേജുകളും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നൽകിയ കത്തിൽ ഉണ്ട്.

ആറാമത് കരട് വിജ്ഞാപനം ഇറങ്ങിയ 2024-ൽ പിണറായി സർക്കാർ നൽകിയ ആവശ്യവും പട്ടികയും ഇതുതന്നെ ആയിരുന്നെങ്കിലും ഇതൊന്നും പരിഗണിക്കാതെ ആയിരുന്നു ഇക്കഴിഞ്ഞാൽ ജൂലൈ 27ന് കേന്ദ്രം വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കേരളത്തിന്റെ വന വിസ്തൃതി കൂടുതലായതിനാൽ ജനവാസ മേഖലകളിൽ ഇഎസ്എയിൽ വരുന്നത് വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും

ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘം കേന്ദ്ര മന്ത്രിമാരെ കാണുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം, ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ വന വിസ്തൃതി കണക്കാക്കിയതിൽ വന്ന പാകപ്പിഴകൾ പരിശോധിക്കണമെന്നും പരിസ്ഥിതി ലോല മേഖലയുടെ കൃത്യമായ മാപ്പ് പുറത്തിറക്കണമെന്നുമുള്ള ആവശ്യം പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്രയിൽ നീങ്ങാത്ത ദുരൂഹത; ഉത്തരം കിട്ടാൻ ബുധനാഴ്ച വരെ കാത്തിരിക്കണം
സിസിടിവികളിലൊന്നും ശിവസൂര്യയില്ല, കാണാതായിട്ട് ഇന്നേയ്ക്ക് 46ാം ദിവസം, ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യം