ബാങ്ക് മാനേജര്‍ക്കെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതികൾ

Published : Oct 12, 2022, 11:55 PM ISTUpdated : Oct 29, 2022, 04:28 PM IST
ബാങ്ക് മാനേജര്‍ക്കെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതികൾ

Synopsis

പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് 2013 നവംബര്‍ 24-ന് കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയായ സഫ്രീനയെ സലീം വിവാഹം കഴിക്കുന്നത്. 2018 വരെ ഇയാൾ സഫ്രീനക്കൊപ്പം കഴിഞ്ഞു.

പാലക്കാട്: പാലക്കാട് മൂണ്ടൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിലെ മാനേജർ സലീമിനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതികൾ. കോഴിക്കോട് മീഞ്ചന്ത,പാലക്കാട് യാക്കര സ്വദേശിനികളായ യുവതികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. അനാഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു, ക്രൂരമായ പീഡനത്തിന് ഇരയാക്കി, സ്വർണം തട്ടിയെടുത്തു എന്നീ പരാതികളാണ് യുവതികൾ ബാങ്ക് മാനേജര്‍ക്കെതിരെ ഉന്നയിക്കുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ബാങ്ക് മാനേജരായ സലീം. 

പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് 2013 നവംബര്‍ 24-ന് കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയായ സഫ്രീനയെ സലീം വിവാഹം കഴിക്കുന്നത്. 2018 വരെ ഇയാൾ സഫ്രീനക്കൊപ്പം കഴിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. പത്രപരസ്യത്തിലൂടെ ഈ വിവാഹാലോചന എത്തിയത്. ആലപ്പുഴയാണ് സ്വദേശമെന്നും  വിവാഹമോചിതനാണെന്നുമായിരുന്നു ഇയാൾ സഫ്രീനയെ വിശ്വസിപ്പിച്ചിരുന്നത്. വളരെ മാന്യമായും സ്നേഹത്തോടെയും ആദ്യം പെരുമാറിയ ഇയാൾ കല്ല്യാണം കഴിഞ്ഞതോടെ ക്രൂരമായി പെരുമാറി. നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. 

സമാന അനുഭവവമാണ് പാലക്കാട്  യാക്കര സ്വദേശിനി സലീനയുടേതും. ആശുപത്രിയിൽ നഴ്സായിരുന്ന സലീനയും വിവാഹ മോചിതയായിരുന്നു. അതിനിടെയാണ് സലീമിൻ്റെ  ആലോചന വന്നത്. 2019 ഡിസംബറിലായിരുന്നു വിവാഹം. ആദ്യം സ്നേഹത്തോടെ പെരുമാറിയ സലീമിൽ നിന്നും പിന്നീട് സലീനയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത് ക്രൂരപീഡനം. അതേസമയം മതവിശ്വാസ പ്രകാരം അനുമതിയുള്ളത് കൊണ്ടാണ് ഒരേ സമയം പല വിഹാഹം കഴിച്ചതെന്നും യുവതികളെ മര്‍ദ്ദിച്ചെന്നടക്കമുള്ള മറ്റു ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സലീം പ്രതികരിച്ചു.

 

15 വയസിലേറെ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാം: പഞ്ചാബ് ഹരിയാന ഹൈക്കോടതി

ദില്ലി: പതിനഞ്ച് വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന്  ആവർത്തിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 12 പ്രകാരം ഇത്തരം വിവാഹം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കി. 

പതിനാറ് വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ജസ്റ്റിസ് വികാസ് ബഹലിൻ്റെയാണ് ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം ഇവരുടെ വിവാഹത്തിന് സാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ ബെഞ്ചും സമാന ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം