പെരുമ്പാവൂരിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി കുത്തി തുരന്ന് കവർച്ചാ ശ്രമം

Published : Aug 22, 2021, 09:18 PM ISTUpdated : Aug 22, 2021, 09:20 PM IST
പെരുമ്പാവൂരിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി കുത്തി തുരന്ന് കവർച്ചാ ശ്രമം

Synopsis

ഭിത്തി തുരക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ എത്തിയതിനാൽ കവർച്ച സംഘത്തിന് അകത്തേക്ക് പ്രവേശിക്കാനായില്ല. 

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഭിത്തി കുത്തി തുരന്ന് കവർച്ചാ ശ്രമം. ആലുവ റോഡിലെ മരുത് കവലിയിൽ  ബാങ്ക് ഓഫ് ബറോഡ, ഗ്രാമീൺ ബാങ്ക് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഭിത്തി തുരക്കുന്ന ശബ്ദം  കേട്ട് അയൽവാസികൾ എത്തിയതിനാൽ കവർച്ച സംഘത്തിന് അകത്തേക്ക് പ്രവേശിക്കാനായില്ല. 

ഇന്നലെ രാത്രിയാണ് കവർച്ച ശ്രമമുണ്ടായത്. നാട്ടുകാർ ഓടിയെത്തുമ്പഴേക്കും കവർച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു.  പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂരിൽ നിരവധി സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം