2070-ൽ രാജ്യം നേരിടാൻ സാധ്യതയുള്ള പ്രതിസന്ധികളെ മുന്നിൽക്കണ്ടുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് എംപി സുരേഷ് ഗോപി. ബജറ്റ് വരുന്നതിന് മുൻപ് തന്നെ അതിനെ എതിർക്കാനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

തിരുവനന്തപുരം: 2070ൽ നേരിടാനുള്ള സന്ദി​​ഗ്ധാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് എംപി സുരേഷ് ​ഗോപി. ഭാവി ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര ബജറ്റെന്നും ബജറ്റ് പുറത്തു വരുന്നതിനു മുമ്പേ അതിനെ എതിർക്കാനുള്ള സ്ക്രിപ്റ്റ് ചിലർ തയാറാക്കിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഈയൊരു സംവിധാനത്തിൽ ജനം കബളിപ്പിക്കപ്പെട്ടു പോകരുതെന്നും അദ്ദേഹം പറഞ്ഞു. 50 വർഷത്തെ ബജറ്റ് അവലോകനം ചെയ്ത വിചക്ഷണരുടെ അറിവിന്റെ പെട്ടിയിൽ നിന്ന് പകർന്നെടുത്ത അംശങ്ങൾ പകർന്നെടുന്ന് ഞാൻ വിശ്വസിക്കുന്ന ഭാവിയെ മുന്നിൽക്കണ്ടുള്ള ഏറ്റവും പ്രധാധാനപ്പെട്ട ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

വളരെ വ്യക്തമായ ദിശാബോധമുള്ള, പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ ഈ നൂറ്റാണ്ടിലെ രണ്ടാം പകുതിയിലെ ആദ്യ ബജറ്റാണിതെന്നും 2047 ലെ വികസിത് ഭാരത് ലക്ഷ്യം വെച്ചുള്ള ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. ഡിമോ​ഗ്രാഫിഖ് ഡിവിഡന്റ് 2070ൽ നേരിടാനുള്ള സന്ദി​ഗ്ദാവസ്ഥ തരണം ചെയ്യാനുള്ള ബജറ്റാണ് രൂപകൽപ്പനയാണിതെന്നും 2070 വരെയുള്ള ബജറ്റിന്റെ തുടക്കമാണ് കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റിന് പിന്നാലെ സുരേഷ് ഗോപിക്ക് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. എയിംസ് വരുമെന്നുള്ള സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഇത്തവണയും ബജറ്റില്‍ ഉണ്ടായിരുന്നില്ല. നേരത്തെ പ്രഖ്യാപിച്ച ടൂറിസം സര്‍ക്യൂട്ടും ബജറ്റില്‍ ഇടം പിടിച്ചില്ല. വിഴിഞ്ഞം, ശബരിപാത തുടങ്ങിയ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ല.