സംസ്ഥാനത്ത് പത്ത് ജില്ലകളിലെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്

By Web TeamFirst Published Apr 18, 2020, 8:26 PM IST
Highlights

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനം 10 മുതൽ വൈകിട്ട് നാല് വരെയാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ബാങ്കുകള്‍ തിങ്കളാഴ്‍ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. റെഡ് സോണില്‍ ഉള്‍പ്പെട്ട കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനം 10 മുതൽ വൈകിട്ട് നാല് വരെയാക്കിയത്. റെഡ് സോണ്‍ ജില്ലകളിൽ മെയ് 3 വരെ ബാങ്കുകൾ 2 മണി വരെ പ്രവര്‍ത്തിക്കും. അതിന് ശേഷം മെയ് 4 മുതൽ ഇവിടങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനവും സാധാരണ നിലയിലാകും. 

അതേ സമയം സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ല. റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ ബസ് സർവ്വീസിന് 20 നും 24 നും ശേഷം അനുമതി നൽകിയിരുന്നു. എന്നാല്‍ സംസ്ഥാനം ഈ മാര്‍ഗ നിര്‍ദേശം തിരുത്തും. ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ജില്ലകളിൽ വാഹനങ്ങള്‍ പുറത്തിറക്കാമെങ്കിലും അന്തർജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. 

 

click me!