നിരോധിച്ച നോട്ടുകളുടെ കൂമ്പാരം! ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ ഇക്കുറിയും പതിവ് തെറ്റിയില്ല; ആകെ കിട്ടിയത് 66 എണ്ണം

Published : Feb 21, 2026, 12:42 PM IST
guruvayur temple

Synopsis

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണിയപ്പോൾ 71,500 രൂപയുടെ നിരോധിച്ച നോട്ടുകൾ വീണ്ടും കണ്ടെത്തി. ഇതോടൊപ്പം, 6.66 കോടി രൂപയും, സ്വർണ്ണവും, വെള്ളിയും ഉൾപ്പെടെയുള്ള റെക്കോർഡ് വരുമാനവും ക്ഷേത്രത്തിന് ലഭിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് ഇക്കുറിയും നിരോധിച്ച നോട്ടുകൾ കണ്ടെത്തി. ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയത്. ആകെ 71500 രൂപ മൂല്യം വരുന്ന 66 നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്. ഇതിൽ 33 എണ്ണം 500 രൂപയുടെ നോട്ടുകളാണ്. അവശേഷിക്കുന്ന 33 ൽ 22 എണ്ണം രണ്ടായിരം രൂപയുടെ നോട്ടുകളും 11 എണ്ണം 11000 രൂപയുടെ നോട്ടുകളുമാണ്. കഴിഞ്ഞ മാസങ്ങളിലെല്ലാം ഇതേ നിലയിൽ ഭണ്ഡാരത്തിൽ നിന്ന് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയിരുന്നു. ആരാണ് ഇത്തരത്തിൽ നിരോധിച്ച നോട്ടുകൾ ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കുന്നതെന്ന് വ്യക്തമല്ല.

അതേസമയം ഫെബ്രുവരി മാസത്തിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ആകെ 6,66,59,823 രൂപയാണ് ക്ഷേത്രത്തിലേക്ക് സമർപ്പിക്കപ്പെട്ടത്. ഇതിന് പുറമെ 1.8927 കിലോഗ്രാം സ്വർണവും 28.810 കിലോ വെള്ളിയും ഭണ്ഡാരത്തിലെത്തി. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണൽ ചുമതല. ഇ-ഭണ്ഡാരങ്ങൾ വഴിയും ക്ഷേത്രത്തിലേക്ക് പണമെത്തി. കിഴക്കേ നടയിലെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽ 2,07,164 രൂപയും ഇവിടെ തന്നെയുള്ള പഞ്ചാബ് നാഷണൽ ബാങ്കിലെ ഇ-ഭണ്ഡരം വഴി 51,559 രൂപയും ക്ഷേത്രത്തിന് ലഭിച്ചു. പടിഞ്ഞാറെ നടയിലെ യുബിഐ ബാങ്ക് ശാഖയിലെ ഇ-ഭണ്ഡാരത്തിൽ 86,673 രൂപ ലഭിച്ചു. ഇന്ത്യൻ ബാങ്കിലെ ഇ-ഭണ്ഡാരം വഴി 8603 രൂപയും ഐസിഐസിഐ ബാങ്കിലെ ഇ-ഭണ്ഡാരം വഴി 97082 രൂപയും ധനലക്ഷ്മി ബാങ്കിലെ ഇ-ഭണ്ഡാരം വഴി 1,72,550 രൂപയുമാണ് ഗുരുവായൂർ ക്ഷേത്രത്തിന് ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എംബി രാജേഷ്; 'യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായി'
മുഖ്യമന്ത്രിയുടെ ഡിഎ സന്ദേശത്തിന് ഉമേഷ് വള്ളിക്കുന്നിന്‍റെ മറുപടി; 'ഉളുപ്പുണ്ടോ മുഖ്യമന്ത്രീ, പണിയെടുത്ത ലക്ഷങ്ങൾ തരാനുണ്ട്, തരാൻ എസ്പിയോട് പറയാമോ?'