
തിരുവനന്തപുരം: ബാർകോഴ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നേരത്തെ രണ്ട് തവണ ഫോണിൽ വിളിച്ച് മൊഴി രേഖപ്പെടുത്താൻ സൗകര്യം ചോദിച്ചുവെങ്കിലും അർജുൻ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് ഓഫീസിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയത്.
തിരുവനന്തപുരത്ത് എത്താൻ കഴിയില്ല എങ്കിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലം പറയണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. മദ്യനയം മാറ്റത്തിനായി കോഴപ്പിരിവിന് ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനുമോൻ ശബ്ദസന്ദേശം ഇട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam