
തിരുവനന്തപുരം/ ഇടുക്കി: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച്. വിവാദത്തിന് പിന്നാലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംഘടന നേതൃത്വത്തിന് കത്ത് നൽകി. അതേസമയം, വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുകയാണ്.
വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടുക്കി അണക്കര സ്പൈസ് ഗ്രോവ് ബാർ ഉടമ അരവിന്ദാക്ഷൻ്റെ നെടുങ്കണ്ടത്ത് വച്ചാണ് സംഘം മൊഴി രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ ബാർ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ഓഡിയോ സന്ദേശത്തിൽ അനിമോന് കൂടി പങ്കാളിത്വമുള്ള അണക്കര സ്പൈസസ് ഗ്രോവ് ഹോട്ടൽ രണ്ടര ലക്ഷം രൂപ നൽകിയെന്ന് പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കനാണ് അന്വേഷണം സംഘം അരവിന്ദാക്ഷൻ മൊഴി രേഖപ്പെടുത്തിയത്. സംഘടനക്ക് പണം നൽകിയോ എന്നതിനെ സംബന്ധിച്ചായിരുന്നു ക്രൈബ്രാഞ്ചിന്റെ ചോദ്യങ്ങൾ. എന്നാൽ തന്നോടാരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ടര ലക്ഷം രൂപ നൽകിയിട്ടില്ലെന്നുമാണ് അരവിന്ദൻ പറഞ്ഞത്. അതേസമയം, മുൻപ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പണം നൽകിയതായും അരവിന്ദാക്ഷൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്.
അതിനിടെ, രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് കെട്ടിട ഫണ്ടിനാണെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന രേഖ പുറത്ത് വന്നു. സംഘടനയ്ക്കായി കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പേ ഒരു ലക്ഷം വീതം ബാറുമടകളുടെ സംഘടനയിലെ അംഗങ്ങൾ നൽകിയതിൻ്റെ പട്ടികയാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. 4 കോടി 54 , 25000 രൂപയാണ് മാർച്ച് 31നുള്ളിൽ പിരിഞ്ഞുകിട്ടിയത്. കെട്ടിടം രജിസ്റ്റർ ചെയ്യാൻ ആകെ 6 കോടിയലധികം വേണമെന്നായിരുന്നു ബാറുടമകളുടെ സംസ്ഥാന പ്രസിഡണ്ട് വിവാദത്തിന് പിന്നാലെ വിശദീകരിച്ചത്. പക്ഷെ ഇത് നേരത്തെ അറിയാവുന്ന സംഘടന ഒരു ലക്ഷം വെച്ച് പിരിച്ച് ഒറ്റയടിക്ക് രണ്ടര ലക്ഷമാക്കുന്ന കാര്യം അംഗങ്ങളെ അറിയിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam