
കോഴിക്കോട്: കൊവിഡ് 19 വൈറസ് മുൻകരുതലിന്‍റെ ഭാഗമായി മാർച്ച് മുപ്പത്തിയൊന്ന് വരെ മാഹിയിലെ ബാറുകൾ അടച്ചിടും. എന്നാൽ ബാറുകളിലെ ഔട്ട്ലറ്റുകളും ബീവറേജ് ഷോപ്പുകളും തുറക്കും. ആളുകൾ ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാനാണ് ബാറുകൾ അടച്ചിടുന്നതെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേഷൻ ഓഫീസ് അറിയിച്ചു. ബാറുകൾക്ക് പുറമെ 60 ബീവറേജ് ഷോപ്പുകൾ മാഹിയിലുണ്ട്.
കൊവിഡ് 19 Live: രാജ്യത്ത് രോഗ ബാധിതർ 114, പിഎസ്‍സി പരീക്ഷകൾ മാറ്റി
അതേ സമയം തമിഴ്നാട്ടിലെ മദ്യവിൽപ്പന ശാലകളിലും ബാറുകളിലും നിർബന്ധമായും സാനിറ്റൈസർ ലഭ്യമാക്കണമെന്ന് തമിഴ്നാട് സർക്കാർ സർക്കുലറിറക്കി. ടാസ്മാക്ക് ജീവനക്കാർക്ക് മാസ്ക്കുകൾ വിതരണം ചെയ്യാനും നിർദേശമുണ്ട്. തമിഴ്നാട്ടിലെ 5,300 ടാസ്മാക്കുകളിൽ സാനിറ്റൈസറും 26,000 ജീവനക്കാർക്ക് മാസ്ക്കും മൂന്ന് ദിവസത്തിനകം നൽകണമെന്നാണ് സർക്കുലറില്‍ വ്യക്തമാക്കുന്നത്.
കൊവിഡ് കാലത്ത് മെഡി. പിജി വിദ്യാർത്ഥികൾക്കും ഹൗസ് സർജൻമാർക്കും സ്റ്റൈപ്പൻഡ് മുടങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam