ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് വിട ചൊല്ലാന്‍ വിശ്വാസി സമൂഹം; സംസ്കാരം ശനിയാഴ്ച

Published : Nov 01, 2024, 12:23 PM ISTUpdated : Nov 01, 2024, 12:30 PM IST
ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് വിട ചൊല്ലാന്‍ വിശ്വാസി സമൂഹം; സംസ്കാരം ശനിയാഴ്ച

Synopsis

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവ വിടപറഞ്ഞത്.

കൊച്ചി: അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാര ശശ്രൂഷകൾക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ തുടക്കമായി. സംസ്കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി ആണ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തൻകുരിശ് പത്രിയാർക്ക സെൻ്ററിലെത്തിക്കും.

സംസ്കാര ശുശ്രൂഷയുടെ നാലും അഞ്ചും ഘട്ടങ്ങൾ തുടർന്ന് നടക്കും. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാൻ നാളെ എത്തും. സംസ്കാര ശുശ്രൂഷകൾക്ക് പാത്രിയാർക്കീസ് ബാവയുടെ രണ്ട് പ്രതിനിധികൾ എത്തും. നാളെ വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ മാർ അത്തനേഷ്യസ് കത്ത്രീഡൽ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ ആണ് സംസ്കാരം 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു