
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്‍റി രാജ്യത്തിന്‍റെ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന അനില്‍ ആന്‍റണിയുടെ പ്രസ്താവന കോണ്‍ഗ്രസിലുണ്ടാക്കിയ പ്രത്യാഘാതത്തിന്‍റെ അലയോലികള്‍ അടങ്ങിയിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അനിലിന്‍റെ പ്രസ്താവനയെ തള്ളി രംഗത്തുവന്നിരുന്നു.പാര്‍ട്ടി പദവികളില്‍ നിന്നുള്ള അനില്‍ ആന്‍റണിയുടെ രാജിയോടെ വിവാദം അടഞ്ഞ അധ്യായമായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ബിബിസി ഡോക്യുമന്‍ററി സംബന്ധിച്ച് കേരളത്തിലേയും കോണ്‍ഗ്രസ് ദേശീയ നേതൃത്വതത്തിന്‍റേയും നിലപാടുകള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.കരേളത്തിലെ കോണ്‍ഗ്രസിന്‍റെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെ താരതമ്യം ചെയ്ത് ജയറാം രമേശ് കടുത്ത വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതേ കുറിച്ച് അദ്ദേഹത്തോട് തന്നെ അഭിപ്രായം ചോദിക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു.ജയരാം രമേശിന്‍രെ വിവാദ ട്വീറ്റ് ചുവടെ...
ബിബിസി വിവാദത്തിനൊടുവില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെ ട്വിറ്ററിലൂടെയാണ് അനില്‍ ആന്‍റണി രാജിക്കത്ത് പുറത്ത് വിട്ടത്. കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്‍റെ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജി വച്ചതായി അനില്‍ അറിയിച്ചു. കെപിസിസി നേതൃത്വത്തിനും, ശശി തരൂരിനും നന്ദി അറിയിച്ച് തുടങ്ങുന്ന രാജിക്കത്തില്‍ അനില്‍ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങള്‍.യോഗ്യതയേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനം. നേതൃത്വത്തിന് ചുറ്റമുള്ളത് അത്തരം സ്തുതിപാഠകരും ശിങ്കിടികളുമാണ്. ആ കൂട്ടമാണ് പാര്‍ട്ടിയെ നയിക്കുന്നത്. തന്‍റെ നിലപാടിനോട് പ്രതികരിച്ചത് കാപട്യക്കാരാണ്.നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്‍റെ ജോലികള്‍ തുടരാനാണ് തീരുമാനമെന്നും രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കുന്നു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടതെന്നും സഹിച്ച് തുടരേണ്ട ആവശ്യമില്ലെന്നും അനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam