'കസ്റ്റഡിയിലെടുത്തയാളെ മർദിക്കുന്നത് പൊലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാ​ഗമല്ല': ഹൈക്കോടതി

Published : Nov 30, 2024, 11:59 AM ISTUpdated : Nov 30, 2024, 01:34 PM IST
'കസ്റ്റഡിയിലെടുത്തയാളെ മർദിക്കുന്നത് പൊലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാ​ഗമല്ല': ഹൈക്കോടതി

Synopsis

ഇത്തരം സംഭവങ്ങളിൽ നിയമത്തിന്റെ സംരക്ഷണം പൊലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 

കൊച്ചി: കസ്റ്റഡിയിൽ എടുത്തയാളെ മർദിക്കുന്നത് പൊലീസിന്‍റെ കൃത്യ നിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ നിയമത്തിന്റെ സംരക്ഷണം പൊലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റ‍ഡ‍ി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി തളളിയ സിംഗിൾ ബെഞ്ച് കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചു. നിലമ്പൂർ എസ് ഐ സി അലവിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ പഞ്ചായത്ത്; താഴെയിറക്കാൻ കോണ്‍ഗ്രസ് നീക്കം, വേണം എൽഡിഎഫ് സഹായം
എല്ലാം ചെയ്തത് ആസൂത്രിതമായി, ഒളിച്ചത് കാട്ടില്‍, വാഹനത്തില്‍ വാക്കത്തിയും; പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നവർ പിടിയിൽ