ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; നടി ലീന മരിയ പോളിന്റെ മൊഴി ഓൺലൈൻ വഴി എടുക്കും

Web Desk   | Asianet News
Published : Jun 06, 2021, 08:59 AM ISTUpdated : Jun 06, 2021, 09:02 AM IST
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; നടി ലീന മരിയ പോളിന്റെ മൊഴി ഓൺലൈൻ വഴി എടുക്കും

Synopsis

സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയിൽ നിന്ന് മൊഴി എടുക്കുക. അന്വേഷണ സംഘം ഇന്ന് കാസർകോട്ടേക്ക് തിരിക്കും. ജിയ അടക്കമുള്ള ഗുണ്ടസംഘങ്ങൾക്കായി കാസർകോട് അന്വേഷണം  വ്യാപിപ്പിച്ചു.  

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് ഓൺലൈൻ വഴി എടുക്കും. ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ ആകില്ലെന്നു നടി അറിയിച്ച സാഹചര്യത്തിലാണിത്. സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയിൽ നിന്ന് മൊഴി എടുക്കുക. അന്വേഷണ സംഘം ഇന്ന് കാസർകോട്ടേക്ക് തിരിക്കും. ജിയ അടക്കമുള്ള ഗുണ്ടസംഘങ്ങൾക്കായി കാസർകോട് അന്വേഷണം  വ്യാപിപ്പിച്ചു.

അതേസമയം, കേസിൽ എടിഎസ് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം 8  വരെയാണ് കേരള പോലീസിന്‍റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നൽകിയിട്ടുള്ളത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്ദ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് തിങ്കഴാഴ്ച കോടതിയ്ക്ക് കൈമാറും. ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയ്ക്ക് നൽകും. പരാതിക്കാരിയായ നടി ലീന മരിയ പോളിനെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ