
കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പും എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പദ്ധതികളുടെ ഉദ്ഘാടന തിരക്കിലായിരുന്നു എറണാകുളത്ത് ഹൈബി ഈഡൻ. എസ് സി വിദ്യാർത്ഥികൾക്കായുള്ള ഡിജിറ്റൽ ലൈബ്രറിയും, ഡിഎംഒ ഓഫീസിലേക്കുള്ള ആംബുലൻസുകളുടെ ഫ്ലാഗ് ഓഫുമാണ് പ്രചാരണത്തിനിടയിലും സ്ഥാനാർത്ഥി പൂർത്തിയാക്കിയത്. നേരത്തെ ഭരണാനുമതി ലഭിച്ച പദ്ധതികളാണെന്നും പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപ് അവ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടതെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ വോട്ടെണ്ണൽ വരെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാകില്ല. അവസാന ദിവസം പരമാവധി പരിപാടികൾ ഉദ്ഘാടനം ചെയ്തായിരുന്നു ഹൈബി ഈഡൻ സ്ഥാനാർത്ഥി പര്യടനം തുടങ്ങിയത്. കൊച്ചി ഫോർഷോർ റോഡിലുള്ള എസ് സി സ്റ്റുഡൻസ് ഹോസ്റ്റിലിലേക്ക് ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്ത് അരമണിക്കൂറിനുള്ളിൽ അടുത്ത പരിപാടി ഡിഎംഒ ഓഫീസിന് മൂന്ന് ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ആയിരുന്നു. സ്ഥാനാർത്ഥി പ്രചാരണം എം പി പ്രവർത്തനങ്ങളുടെ ഉദ്ഘാടന പരിപാടിയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാസങ്ങൾ നീളുന്ന കാലതാമസം ഒഴിവാക്കാനെന്നാണ് വിശദീകരണം.
പൂർത്തീകരിച്ച പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്നാണ് എംപി പറയുന്നത്. എം പി ഫണ്ടിൽ 17 കോടി രൂപയാണ് ഈ ടേമിൽ അനുവദിച്ചതെങ്കിലും മുൻ എം പി കെ വി തോമസിന്‍റെ ഫണ്ടിൽ നിന്നും 4.9 കോടി രൂപയടക്കം പുതിയ പദ്ധതികളിലേക്ക് ലഭ്യമാക്കാൻ കഴിഞ്ഞതായി എംപി യുടെ ഓഫീസ് പറയുന്നു. 20 കോടി രൂപയുടെ തുക വിവിധ പദ്ധതികൾക്കായി അനുവദിക്കാനായി. 2019ൽ എം പി യായി ചുമതല ഏറ്റെടുത്തെങ്കിലും തുടർന്നുള്ള രണ്ട് വർഷം കൊവിഡ് കാരണം പല പദ്ധതികളും നീണ്ട് പോയി. അത്തരത്തിലുള്ള പദ്ധതികളാണ് അവസാന ദിവസങ്ങളിൽ എം പി കുപ്പായം അഴിക്കുന്നതിന് തൊട്ട് മുൻപ് പൂർത്തീകരിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam