ഇന്ന് ഓശാന ഞായര്‍; പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഓണ്‍ലൈനായി കാണാനുള്ള സൗകര്യവുമായി പള്ളികള്‍

By Web TeamFirst Published Apr 5, 2020, 8:32 AM IST
Highlights

വൈദികർ അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ലെന്ന ഡിജിപിയുടെ കർശന നിർദേശം കണക്കിലെടുത്താണ് ചടങ്ങുകൾ.

തിരുവനന്തപുരം: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ. ദിവ്യബലി അടക്കമുള്ള ചടങ്ങുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെങ്കിലും ലോക്ഡൗൺ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

വൈദികർ അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ലെന്ന ഡിജിപിയുടെ കർശന നിർദേശം കണക്കിലെടുത്താണ് ചടങ്ങുകൾ. പ്രാർത്ഥന ചടങ്ങുകൾ ഓൺലൈനായി കാണാനുള്ള സൗകര്യം പള്ളികൾ ഒരുക്കിയിട്ടുണ്ട്. മറ്റ് വിശുദ്ധ വാര ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. 

Read More: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; 24 മണിക്കൂറില്‍ 601 പേര്‍ക്ക് രോഗബാധ

 

click me!