
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം അതീവ ജാഗ്രത തുടരുന്ന കാസർകോട്ടേക്ക് ഇന്ന് പുറപ്പെടും. ഒൻപത് മണിക്ക് മന്ത്രി കെ കെ ശൈലജ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കാസർകോട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും, ചികിത്സ നിഷേധിച്ച് കർണാടകം അതിർത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കൽ സംഘം പോകുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. താൽക്കാലിക ആശുപത്രി സജ്ജമാക്കി ഇവർ പ്രവർത്തനം തുടങ്ങും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങൾ ഇന്ന് പുറത്തുവിടും. ആകെ 171സാമ്പിളുകളാണ് റാപിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ചത്. പോത്തൻകോട് നിന്ന് പരിശോധനയക്ക് അയച്ച കൂടുതൽ സാമ്പിളുകളുടെ ഫലവും ഇന്ന് ലഭിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam