രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

Published : Nov 17, 2024, 04:05 AM IST
രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

Synopsis

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി ബംഗാളി നടി രംഗത്തെത്തിയത്. 

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയിൽ വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അന്തിമ റിപ്പോർട്ടിലുളളത്. 

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിനു പിന്നാലെയാണ് താൻ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ബംഗാളി നടി രം​ഗത്തെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. 2009ൽ പാലേരിമാണിക്യം സിനിമയുടെ ഓഡിഷന് വേണ്ടി കൊച്ചിയിൽ എത്തിയപ്പോൾ കലൂരിലെ ഫ്ളാറ്റിൽ വെച്ച് രഞ്ജിത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു ഏഷ്യാനെറ്റ്‌ ന്യൂസിനോട് നടി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ചലച്ചിത്ര അക്കാദമി സ്ഥാനം രഞ്ജിത്തിന് രാജി വെക്കേണ്ടി വന്നു. കേസിൽ നടി  കോടതിയിൽ രഹസ്യ മൊഴിയും നൽകിയിരുന്നു. 

READ MORE: കടയിലെത്തിയത് ചെരുപ്പ് വാങ്ങാൻ, പോയത് മേശവലിപ്പിലെ പണവുമായി; യുവതിയെയും യുവാവിനെയും തിരഞ്ഞ് പൊലീസ്

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ