ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്നു, ചെക്ക്പോസ്റ്റിൽ പിടി വീണു; മുഖ്യസൂത്രധാരൻ പിടിയിൽ

Published : Sep 01, 2026, 05:44 PM IST
bengaluru to malappuram mdma smuggling mastermind arrested

Synopsis

വില്‍പനക്കായി ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

മലപ്പുറം: വില്‍പനക്കായി ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. മൂത്തേടം സ്വദേശി അന്‍വറിനെയാണ് (46) എടക്കര സിഐ ഇ ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. ജൂലൈ 25ന് രാത്രി വഴിക്കടവ് ആനമറി ചെക്ക്‌പോസ്റ്റില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ എളങ്കുര്‍ മണ്ണാത്തി കൈതകത്ത് സൈഫുദ്ദീന്‍, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവരെ 100 ഗ്രാം എംഡിഎംഎയുമായി കാര്‍ സഹിതം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് അന്‍വറിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു എന്ന് മനസ്സിലാക്കിയത്.

പണം മുടക്കിയതും ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ സംഘടിപ്പിച്ചു കൊടുത്തതും ഇയാളാണെന്നും അന്വേഷണത്തി ല്‍ വ്യക്തമായി. തുടര്‍ന്ന് ഞായറാഴ്ച പത്തിരിയാന്‍ വട്ടപ്പറമ്പില്‍ ഉള്ള വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന വാഹനം അടുത്തിടെ സൈ ഫുദ്ദീന്‍റെ പേരില്‍ അന്‍വര്‍ വാങ്ങിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുല്ലപ്പെരിയാർ; ആദ്യ ഘട്ട പരിശോധന പൂർത്തിയായി, 15 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന് സമഗ്ര പരിശോധന സമിതി ചെയർമാൻ
എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല; വിവാദ സർക്കുലർ പിന്‍വലിച്ച് പൊലീസ് മേധാവി