കൊവിഡ് വ്യാപനം മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റേയും വീഴ്ച: ബെന്നി ബെഹന്നാന്‍

By Web TeamFirst Published Jul 21, 2020, 12:37 PM IST
Highlights

തലസ്ഥാന നഗരത്തിലെ തുണിക്കട രോഗവ്യാപന കേന്ദ്രമാകുമെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ട് അവഗണിച്ചു. കീം പരീക്ഷ നടത്തിപ്പിൽ സർക്കാരിന്  ജാഗ്രത കുറവുണ്ടായിരുന്നു

കൊച്ചി: കൊവിഡ് വ്യാപനത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയേയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹന്നാന്‍. സാമൂഹിക വ്യാപനം വർദ്ധിക്കുന്നതിന്‍റെ ഉത്തരവാദിത്തം സർക്കാരിനാണ്. പരിശോധന ഫലങ്ങൾ മൂടി വച്ചും രോഗികളുടെ എണ്ണം കുറച്ചു കാണിച്ചുമാണ് സര്‍ക്കാ‍ർ മുന്നോട്ട് പോയത്. സമ്പർക്ക രോഗികൾ കൂടാനുള്ള കാരണം മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും സമീപനം ആണെന്നും ബെന്നി ബെഹന്നാന്‍ കുറ്റപ്പെടുത്തി. 

തലസ്ഥാന നഗരത്തിലെ തുണിക്കട രോഗവ്യാപന കേന്ദ്രമാകുമെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ട് അവഗണിച്ചു. ടെക്സ്റ്റൈല്‍സ് പ്രവർത്തികുന്നത് അപകടം ആണെന്ന് റിപ്പോർട്ട്‌ ഉണ്ടായിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ല. അവസാനം കുറ്റമെല്ലാം ജില്ലാ ഭരണകൂടത്തിന്‍റെ തലയിൽ കെട്ടിവച്ച് മുഖ്യമന്ത്രി തലയൂരുകയാണ് ചെയ്തതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.  കീം പരീക്ഷ നടത്തിപ്പിൽ സർക്കാരിന്  ജാഗ്രത കുറവുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

click me!